‘എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം’: പ്രതികരിച്ച് ബാദുഷ
കടം കൊടുത്ത 20 ലക്ഷം രൂപ തിരികെച്ചോദിച്ചതിനു മലയാള സിനിമയിലെ ഒരു പ്രമുഖനിർമാതാവ് തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ ഹരീഷ് കണാരൻ തുറന്നു പറഞ്ഞത് അടുത്തിടെയാണ്. ആ നിർമാതാവ് ബാദുഷയാണെന്നു കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തി. ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട്

കടം കൊടുത്ത 20 ലക്ഷം രൂപ തിരികെച്ചോദിച്ചതിനു മലയാള സിനിമയിലെ ഒരു പ്രമുഖനിർമാതാവ് തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കിയെന്ന് നടൻ ഹരീഷ് കണാരൻ തുറന്നു പറഞ്ഞത് അടുത്തിടെയാണ്. ആ നിർമാതാവ് ബാദുഷയാണെന്നു കഴിഞ്ഞ ദിവസം താരം വെളിപ്പെടുത്തി. ‘മധുരകണക്ക്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹരീഷ്.
ഇപ്പോഴിതാ, ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാദുഷ എൻ എം. ‘എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം. ബാദുഷ എൻ എം.’ എന്നാണ് ബാദുഷ ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘സിനിമയിൽ എനിക്ക് നല്ല തിരക്കുള്ള സമയമായിരുന്നു. ലൊക്കേഷനിൽ നിന്നു ലൊക്കേഷനിലേക്കു പോയിക്കൊണ്ടിരുന്ന കാലം. അന്നു ഞാൻ അമ്മ സംഘടനയിൽ അംഗമല്ല. അപ്പോൾ ഇടവേള ബാബു എന്നെ വിളിച്ചിട്ട്, ‘അംഗത്വം എടുക്കണം അല്ലെങ്കിൽ നിന്റെ പ്രശ്നം തീർക്കാൻ മാത്രമേ എനിക്ക് സമയമുണ്ടാകൂ’ എന്നു പറഞ്ഞു. അപ്പോഴാണ് എന്റെ ഡേറ്റും കാര്യങ്ങളും മാനേജ് ചെയ്തോളാം എന്ന് പറഞ്ഞ് അയാൾ വരുന്നത്. അന്ന് അത്രയും സിനിമകൾ ചെയ്യുന്നതുകൊണ്ട് അയാളെ ഏൽപ്പിച്ചു. പിന്നീട് ഒരു ഘട്ടത്തിൽ ഞാൻ 20 ലക്ഷം രൂപ അയാൾക്ക് കടമായി നൽകി. നാല് വർഷം ഞാൻ ആ പണം തിരികെ ചോദിച്ചതേയില്ല. എന്റെ വീടുപണി തുടങ്ങിയ സമയത്ത് ഞാൻ പണം തിരികെ ചോദിച്ചു. അപ്പോൾ ഓരോ ഒഴികഴിവുകൾ പറഞ്ഞുതുടങ്ങി. അപ്പോൾ ഞാൻ അമ്മയിൽ പരാതി നൽകി.
പിന്നീട് എനിക്ക് ഡേറ്റ് തന്ന പടങ്ങളൊന്നും ഇല്ല. ആരും വിളിക്കുന്നുമില്ല. രണ്ടാമത് സിനിമകളിലേക്ക് വന്നുതുടങ്ങിയപ്പോഴാണ് ഞാൻ കഥകൾ അറിയുന്നത്. പലയിടത്തും എന്നെപ്പറ്റി നെഗറ്റീവ് കഥകൾ പ്രചരിപ്പിച്ചു. ഞാൻ സമയത്ത് വരില്ല, എറണാകുളത്ത് ഷൂട്ട് ഉണ്ടെങ്കിൽ ഉച്ചയ്ക്ക് കോഴിക്കോട്ടെ വീട്ടിൽ പോയിട്ടേ ഭക്ഷണം കഴിക്കൂ എന്നു വരെ പലരോടും പറഞ്ഞു എന്നാണ് അറിഞ്ഞത്. എനിക്കും അറിയില്ല ഇത് എങ്ങനെയാണെന്ന്. ഞാൻ വിചാരിച്ചത് കോവിഡിന് ശേഷം തമാശകളുടെ സ്വഭാവം മാറിയതുകൊണ്ട് നമ്മളെയൊന്നും വിളിക്കാത്തതാവും എന്നാണ്. ‘എആർഎം’ സിനിമയിൽ അഭിനയിക്കാൻ ചേട്ടൻ എന്താണ് വരാഞ്ഞതെന്ന് എന്നോട് ടൊവിനോ ചോദിച്ചു . ഞാൻ പറഞ്ഞു എന്നെ വിളിച്ചില്ലെന്ന്. ചേട്ടന് ഡേറ്റ് ഇല്ല, വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല എന്നൊക്കെയാണ് ഇയാൾ പറഞ്ഞതെന്ന് ടൊവീനോ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഞെട്ടിപ്പോയി’.– ഹരീഷ് പറഞ്ഞതിങ്ങനെ.