നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. ‘അവൾക്കൊപ്പം’ എന്ന പോസ്റ്റിനൊപ്പം ‘എല്ലായ്പ്പോഴും. മുൻപത്തെക്കാൾ ശക്തമായി’ എന്നാണ് റിമ കുറിച്ചത്. എട്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി വന്നത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. ‘അവൾക്കൊപ്പം’ എന്ന പോസ്റ്റിനൊപ്പം ‘എല്ലായ്പ്പോഴും. മുൻപത്തെക്കാൾ ശക്തമായി’ എന്നാണ് റിമ കുറിച്ചത്.

ADVERTISEMENT

എട്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി വന്നത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.

ADVERTISEMENT

റിമ പങ്കുവച്ച ‘അവൾക്കൊപ്പം’ എന്ന ചിത്രം നടി രമ്യ നമ്പീശനും ഷെയർ ചെയ്തു. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് അനുകൂലമായ ശക്തമായ നിലപാട് എടുത്തവരാണ് റിമയും രമ്യയും. മലയാള ചലച്ചിത്രമേഖലയിൽ വനിതാ ചലച്ചിത്രപ്രവർത്തകർക്കായി ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന പേരിൽ സംഘടന രൂപീകരിച്ചപ്പോൾ അതിനൊപ്പം ഇരുവരും നിന്നു.

ADVERTISEMENT
Rima Kallingal's Reaction to Actress Attack Case Verdict:

Actress attack case: Rima Kallingal reacts after the verdict. Rima Kallingal showed solidarity with the survivor, posting 'Avalkoppam' ('With Her') and stating, 'Always. Stronger than before.'

ADVERTISEMENT