‘വല്ലാതെ വളച്ചൊടിച്ചല്ലോ, എന്റെ വാക്കുകളെ...എന്താണ് നേട്ടം ?’: തന്റെ കുറിപ്പ് വളച്ചൊടിച്ചു പ്രചരിപ്പിച്ചെന്ന് മാല പാർവതി
മുൻ എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടി മാല പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചത് ചർച്ചയായിരുന്നു. ‘നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും .. കൂടുതൽ

മുൻ എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ബന്ധപ്പെട്ട് നടി മാല പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചത് ചർച്ചയായിരുന്നു.
‘നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും .. കൂടുതൽ ശക്തമായി അപലപിക്കുന്നു’ എന്നാണ് താരം കുറിച്ചത്. എന്നാൽ ഈ കുറിപ്പ് വളച്ചൊടിച്ചു പ്രചരിപ്പിച്ച സോഷ്യൽ മീഡിയ പേജിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാല പാർവതി ഇപ്പോൾ.
‘അല്ലയോ പോരാളി വാസു... ശ്രീ പിണറായി വിജയൻ എന്ന മലയാളത്തിന്റെ എക്കാലത്തെയും കരുത്തനായ, ദീർഘദർശനമുള്ള, സമചിത്തതയുള്ള മുഖ്യമന്ത്രി നീതിമാനാണ്. പി.ടിക്കെതിരെ പരാതി,അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അദ്ദേഹം അത് കേസ് എടുപ്പിച്ചു. ഞാൻ പറഞ്ഞത്/ചോദിച്ചത് പി.ടി കുഞ്ഞുമുഹമ്മദ് എന്ന ഞാൻ ഏറെ ആദരവോടെ കണ്ടിരുന്ന വ്യക്തിയോടാണ്. കൈരളി ചാനലിൽ ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. നല്ല സിനിമ സംവിധായകനാണ്. കരുണയുള്ള,ആർദ്രതയുള്ള ഒരു നേതാവായിട്ടാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. അദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉത്തരവാദിത്വമുള്ള, ഒരു സുഹൃത്ത് ഉന്നയിച്ചു എന്ന് കേട്ടതിന്റെ വിഷമത്തിൽ ചോദിച്ചതാണ്. ഈ സംഭവങ്ങൾ ഒക്കെ നടന്നിട്ടും പി.ടിക്ക് നേരം വെളുത്തില്ലേന്ന്. വല്ലാതെ വളച്ചൊടിച്ചല്ലോ.. എന്റെ വാക്കുകളേ.. എന്താണ് നേട്ടം ? പോരാളിവാസു. അങ്ങാരായാലും.. ഞാൻ പറയാത്തത്, ഉദേശിക്കാത്തത് പറഞ്ഞത് ശരിയായില്ല’ എന്നാണ് മാല പാർവതി കുറിച്ചത്.