‘14 വയസ്സ് മുതൽ 42 വയസ്സ് വരെ...നിനക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു’: കുറിപ്പുമായി അഭിരാമി
മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് അഭിരാമി. ഇടക്കാലത്ത് പഠനത്തിനായി സിനിമ വിട്ട താരം പിന്നീട് കുടുംബജീവിതത്തിന്റെയും തിരക്കിലായി. വർഷങ്ങൾക്കു ശേഷം സമീപകാലത്താണ് വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമായത്. ഇപ്പോഴിതാ, വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് രാഹുൽ പവനന് ആശംസകൾ

മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് അഭിരാമി. ഇടക്കാലത്ത് പഠനത്തിനായി സിനിമ വിട്ട താരം പിന്നീട് കുടുംബജീവിതത്തിന്റെയും തിരക്കിലായി. വർഷങ്ങൾക്കു ശേഷം സമീപകാലത്താണ് വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമായത്.
ഇപ്പോഴിതാ, വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് രാഹുൽ പവനന് ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഭിരാമി.
‘പ്രിയനെ, വിവാഹ വാർഷികാശംസകൾ! 14 വയസ്സ് മുതൽ 42 വയസ്സ് വരെ, എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും ആവേശങ്ങളും വിജയങ്ങളും പരാജയങ്ങളും ഭയങ്ങളും പ്രതീക്ഷകളും... എല്ലാം പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിച്ച ഒരേയൊരാൾ നീയാണ്. ഞാൻ പറഞ്ഞു വരുന്നത് നിനക്ക് മനസ്സിലായല്ലോ. ഈ കോലാഹലങ്ങൾക്കിടയിലും എന്റെ ഉറച്ച തുണയും, നങ്കൂരവും, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയതിന് നന്ദി.
നിനക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു!’ എന്നാണ് രാഹുലിനൊപ്പമുള്ള തന്റെ ചിത്രങ്ങളുടെ കൊളാഷ് വിഡിയോ പോസ്റ്റ് ചെയ്ത് അഭിരാമി കുറിച്ചത്.