‘നമ്മൾ എന്നും മികച്ച സുഹൃത്തുക്കളായിരുന്നു, ഇപ്പോഴും ആണ്... ഇനിയും ആയിരിക്കും...’: കുറിപ്പും ചിത്രവുമായി അനൂപ് മേനോൻ
പതിനൊന്നാം വിവാഹവാർഷികത്തിൽ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഹൃദൃമായ കുറിപ്പുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ. ഭാര്യയെ ‘കോമ്രേഡ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അനൂപിന്റെ വിവാഹവാർഷിക ആശംസ. ‘പ്രിയ സഖാവേ, ഇന്ന് നമ്മൾ ഒന്നായിട്ട് 11 വർഷം തികയുന്നു...ഈ ദിവസത്തിന്റെ

പതിനൊന്നാം വിവാഹവാർഷികത്തിൽ പ്രിയപ്പെട്ടവൾക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഹൃദൃമായ കുറിപ്പുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ. ഭാര്യയെ ‘കോമ്രേഡ്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അനൂപിന്റെ വിവാഹവാർഷിക ആശംസ.
‘പ്രിയ സഖാവേ, ഇന്ന് നമ്മൾ ഒന്നായിട്ട് 11 വർഷം തികയുന്നു...ഈ ദിവസത്തിന്റെ പതിവ് നാടകീയ വാചകങ്ങളെല്ലാം മാറ്റിവെച്ച് ഞാൻ ഒന്നേ പറയാൻ ആഗ്രഹിക്കുന്നുള്ളൂ, ഒരുമിച്ചുള്ള ജീവിതത്തിലെ എല്ലാ സൗന്ദര്യങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് നമ്മൾ ഇന്നും നിലനിൽക്കുന്നതിന് ഒരൊറ്റ കാരണമേയുള്ളൂ... നമ്മൾ എന്നും മികച്ച സുഹൃത്തുക്കളായിരുന്നു, ഇപ്പോഴും ആണ്, ഇനിയും ആയിരിക്കും... എന്തു സംഭവിച്ചാലും മാറ്റം വരാത്ത ഒരു കാര്യമാണത്. നമ്മുടെ മനസ്സിനും ആത്മാവിനും സന്തോഷം നൽകിയ ഒരുമിച്ചുള്ള യാത്രകൾക്കും, നമുക്ക് ലഭിച്ച ഏറ്റവും സുന്ദരിയായ മകൾക്കും, എന്റെ പ്രിയപ്പെട്ടവൾക്ക് വിവാഹവാർഷിക ആശംസകൾ! ഏറ്റവും പ്രധാനമായി, നിങ്ങളുടെയെല്ലാം സ്നേഹം നിറഞ്ഞ ആശംസകൾക്ക് ഒരുപാട് നന്ദി.. സ്നേഹത്തോടെ’ എന്നാണ് അനൂപ് കുറിച്ചത്.
2014 ഡിസംബർ 27 നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആമി.