‘അടുക്കളക്കാരിയായല്ല, വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു... അരുണേച്ചിക്കും അദ്ദേഹം വീട് വച്ചു നൽകി’: കുറിപ്പ്
തന്റെ ഡ്രൈവർക്ക് മാത്രമല്ല, വീട്ടിൽ പാചകസഹായി ആയിരുന്ന അരുണയ്ക്കും ശ്രീനിവാസൻ സ്വന്തമായി വീടുവച്ചു നൽകിയെന്ന കുറിപ്പുമായി ചന്ദ്രലേഖ രഞ്ജിത് എന്ന ബ്ലോഗർ. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ശ്രീനിവാസന്റെ വീട്ടിൽ അരുണ കഴിഞ്ഞതെന്നും കുറിക്കുന്നു. ‘ഇത് അരുണേച്ചി. തൊക്കിലങ്ങാടിയിൽ ആണ് താമസം.

തന്റെ ഡ്രൈവർക്ക് മാത്രമല്ല, വീട്ടിൽ പാചകസഹായി ആയിരുന്ന അരുണയ്ക്കും ശ്രീനിവാസൻ സ്വന്തമായി വീടുവച്ചു നൽകിയെന്ന കുറിപ്പുമായി ചന്ദ്രലേഖ രഞ്ജിത് എന്ന ബ്ലോഗർ. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ശ്രീനിവാസന്റെ വീട്ടിൽ അരുണ കഴിഞ്ഞതെന്നും കുറിക്കുന്നു.
‘ഇത് അരുണേച്ചി. തൊക്കിലങ്ങാടിയിൽ ആണ് താമസം. തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ്. വർഷങ്ങൾക്ക് മുൻപ് ജീവതത്തിലെ ദുർഘട വഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി, ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവർക്ക് രുചികരമായ ആഹാരം വച്ചുവിളമ്പി, മക്കളെയും നോക്കികഴിഞ്ഞ ആ കാലഘട്ടത്തിൽ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ. അരുണേച്ചിക്ക് അദ്ധേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട്. അങ്ങനെ അദ്ധേഹത്തിന്റെ സഹായത്തോടെ ആണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവർ ആരുമായ്ക്കോട്ടെ, അവരെയൊക്കെ ചേർത്ത് പിടിക്കാൻ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം...’
കഴിഞ്ഞ ദിവസം, ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. 17 വർഷക്കാലത്തോളം ഷിനോജായിരുന്നു ശ്രീനിവാസന്റെ സാരഥി. ഡ്രൈവർ എന്നതിലുപരിയായി കുടുംബത്തിലൊരാളെ പോലെയായിരുന്നു ഷിനോജ്. കഴിഞ്ഞ വിഷുവിന് ഷിനോജിന് ശ്രീനിവാസൻ സമ്മാനിച്ചത് ചോറ്റാനിക്കരയിലൊരു വീടായിരുന്നു.