തന്റെയും ആർ.ജെ. അമന്റെയും ദാമ്പത്യജീവിതം അവസാനിക്കാനുള്ള കാരണം ബിഗ് ബോസ് ഷോ ആണെന്ന പ്രചരണങ്ങൾ തള്ളി നടി വീണ നായർ. ‘ബിഗ് ബോസ് കാരണമല്ല എന്റെ ജീവിതത്തിൽ പ്രശ്നമുണ്ടായത്. അങ്ങനെ ഒരു തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ട്. ഞങ്ങൾ പിരിയാൻ കാരണം ബിഗ് ബോസ് അല്ല. ഷോയിൽ ഞാൻ പറഞ്ഞതു കാരണം എന്നെ വേണ്ടെന്ന് വയ്ക്കാൻ

തന്റെയും ആർ.ജെ. അമന്റെയും ദാമ്പത്യജീവിതം അവസാനിക്കാനുള്ള കാരണം ബിഗ് ബോസ് ഷോ ആണെന്ന പ്രചരണങ്ങൾ തള്ളി നടി വീണ നായർ.

ADVERTISEMENT

‘ബിഗ് ബോസ് കാരണമല്ല എന്റെ ജീവിതത്തിൽ പ്രശ്നമുണ്ടായത്. അങ്ങനെ ഒരു തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ട്. ഞങ്ങൾ പിരിയാൻ കാരണം ബിഗ് ബോസ് അല്ല. ഷോയിൽ ഞാൻ പറഞ്ഞതു കാരണം എന്നെ വേണ്ടെന്ന് വയ്ക്കാൻ മാത്രം അമ്പാടിയുടെ അച്ഛൻ മോശമല്ല. ജെന്റിൽമാൻ ആണ്. നല്ല മനുഷ്യനാണ്. ഞങ്ങളുടെ പ്രശ്നം വേറെയാണ്. കുറേ കാര്യങ്ങളുണ്ട്. കണ്ണനോട് എനിക്ക് അത്രയും ഇഷ്ടമാണ്. പക്ഷേ, മുന്നോട്ട് ഭാര്യാഭർത്താക്കന്മാരായി പറ്റില്ല. അത്രയെ ഉള്ളൂ’.– മോളിവുഡ് മൈക്ക് എന്ന യുട്യൂബ് ചാനലിനോട് വീണ പറഞ്ഞു.

ADVERTISEMENT

‘ആരെങ്കിലും ഡിവോഴ്സ് ചെയ്യാൻ വേണ്ടി കല്യാണം കഴിക്കുമോ ? നമ്മൾ അത്രത്തോളം സ്നേഹിച്ചും സ്വപ്നം കണ്ടിട്ടുമല്ലേ കല്യാണം കഴിക്കണേ. പിന്നെ ഭാവിയിൽ നമ്മുടെ പ്രശ്നവും തലയിലെഴുത്തും കൊണ്ട് പ്രശ്നങ്ങളുണ്ടാകുന്നു. പക്ഷേ ലൈഫിൽ ഇഷ്ടപ്പെട്ട് ഒരാളെ വേണ്ടെന്ന തീരുമാനത്തിൽ എത്തുന്നുണ്ടെങ്കിൽ നമ്മൾ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും. ഞാനിപ്പോൾ കരഞ്ഞാൽ, ‘ഓ നിന്റെ കരച്ചിലൊക്കെ ഞങ്ങൾ ബിഗ് ബോസിൽ കണ്ടതാ’ എന്നേ പറയൂ. ഈ പറയുന്നതൊന്നും ഇപ്പോഴെന്നെ ലവലേശം ബാധിക്കില്ല’.– വീണ പറയുന്നു.

ADVERTISEMENT
Veena Nair Denies Bigg Boss as Reason for Divorce:

Veena Nair clarifies that Bigg Boss was not the reason for her divorce from RJ Aman. The Malayalam actress states that their issues were separate and that they decided to part ways despite loving each other.

ADVERTISEMENT