നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി നർത്തകി കലാമണ്ഡലം സത്യഭാമ പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച വിഡിയോയില്‍ സത്യഭാമ സംസാരിച്ചത്. മുൻപ് നർത്തകൻ ആർ.എൽ.വി.

നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി നർത്തകി കലാമണ്ഡലം സത്യഭാമ പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സ്നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് ഫെയ്സ്‌ബുക്കിൽ പങ്കുവച്ച വിഡിയോയില്‍ സത്യഭാമ സംസാരിച്ചത്.

മുൻപ് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തെയും വിദ്വേഷ പരാമർശങ്ങളെയും സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സത്യഭാമ സ്നേഹയ്ക്കെതിരെ രംഗത്തെത്തിയത്. സ്നേഹയുടെയോ രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും ഫെയ്സ്‌ബുക്ക് വിഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിരുന്നു.

ADVERTISEMENT

‘പിണ്ഡോദരി മോളെ’ എന്ന് സ്നേഹയെ വിശേഷിപ്പിച്ച സത്യഭാമ, സ്നേഹയുടെ ഭർത്താവ് ശ്രീകുമാർ കേസിൽപെട്ടതിനെ പരിഹസിക്കുകയും പൊതുവേദിയിൽ വച്ച് കാണുമ്പോൾ ഇതിന് മറുപടി നൽകുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

ആ വിവാദം കത്തിനിൽക്കേ സ്നേഹയ്ക്കെതിരെ സത്യഭാമ വീണ്ടും രംഗത്തെത്തി. സ്നേഹ സത്യഭാമയെ വിമർശിക്കുന്ന പഴയ വിഡിയോ പോസ്റ്റ് ചെയ്തായിരുന്നു സത്യഭാമയുടെ പുതിയ പോസ്റ്റ്. ‘നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ നൽകിയിട്ടുള്ളൂ’ എന്നാണ് സത്യഭാമ കുറിച്ചത്.

ADVERTISEMENT

ഇപ്പോഴിതാ, സ്നേഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സീമ ജി.നായർ.

‘ശുഭദിനം...സ്നേഹാ നീ എന്താണെന്നും, നിന്റെ കഴിവുകൾ എന്താണെന്നും കേരളത്തിലെ കലാസ്വാദകരായ ഞങ്ങൾക്ക് അറിയാം...നമ്മൾ ഒരുമിച്ചു ലാലേട്ടന്റെ ഛായാമുഖി നാടകം ചെയ്യുമ്പോൾ നിന്റെ അഭിനയം നോക്കി നിന്നവളാണ് ഞാൻ...നീയെന്ന മണ്ടോധരിയെ ഞങ്ങൾ ആരാധിക്കുന്നു, ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനിരിക്കുന്ന നിനക്ക് എന്റെ സ്നേഹവും,ആശംസകളും’ എന്നാണ് സ്നേഹയ്ക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് സീമ കുറിച്ചത്.

ADVERTISEMENT
Controversy Erupts: Satyabhama's Remarks Against Sneha Sreekumar Spark Debate:

Sneha Sreekumar is facing criticism from Kalamandalam Satyabhama, leading to widespread discussion. Actress Seema G Nair has publicly expressed her support for Sneha amidst the controversy.

ADVERTISEMENT