‘വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ലടാ’: ഇടിയുടെ പൊടിപൂരവുമായി ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ ട്രെയിലർ
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ സിനിമയുടെ ട്രെയിലർ എത്തി. റെസ്‌ലിങിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നറാണ് ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്,

നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’ സിനിമയുടെ ട്രെയിലർ എത്തി. റെസ്‌ലിങിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നറാണ് ‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നു. മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. ട്രെയിലർ പറയുന്ന വാൾടർ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുക.
ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് റീൽ വേൾഡ് എന്റർടെയ്ൻമെന്റാണ്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ രൂപീകരണം. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും നിർമാണ പങ്കാളികളാകുന്നുണ്ട്.
ശങ്കർ എഹ്‌സാൻ ലോയ് ടീമണ് സംഗീത സംവിധാനം. ഛായാഗ്രാഹകൻ – ആനന്ദ് സി. ചന്ദ്രൻ, ആക്‌ഷൻ – കലൈ കിങ്‌സൺ, എഡിറ്റിങ് – പ്രവീൺ പ്രഭാകർചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെയറർ ഫിലിംസ്.