കുടുംബത്തൊടൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ‘ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി

കുടുംബത്തൊടൊപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

‘ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു.ഈ പുണ്യവേളയിൽ ബെംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും, എന്റെ പ്രിയ സുഹൃത്തുമായ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നല്‍കുകയുണ്ടായി.

ADVERTISEMENT

എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും,മൂകാംബികാ അമ്മയ്ക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർഥിക്കാം’. – സുരേഷ് ഗോപി കുറിച്ചു.

അതേസമയം, ‘ഒറ്റക്കൊമ്പനാ’ണ് സുരേഷ് ഗോപിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. മാത്യു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസ് ആണ്.

ADVERTISEMENT
Suresh Gopi's Family Visit to Kollur Mookambika Temple:

Suresh Gopi visits Kollur Mookambika Temple with family. The central minister and actor performed Navachandika Homam and received a donation of rice, which he dedicated to Prime Minister Narendra Modi.

ADVERTISEMENT