‘രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച ശരീരം, മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു’: പേളിയുടെ കുറിപ്പ് വൈറൽ Pearle Maaney's Powerful Message on Body Positivity
തന്റെ ശരീരത്തെ താൻ അത്രമേൽ സ്നേഹിക്കുന്നുവെന്നും മാറ്റങ്ങൾ അഭിമാനത്തോടെയാണ് കാണുന്നതെന്നും അവതാരകയും നടിയും വ്‌ളോഗറുമായ പേളി മാണി. പ്രസവശേഷമുള്ള ശരീരപ്രകൃതിയെ പരിഹസിക്കുന്നവർക്കുള്ള താരത്തിന്റെ മറുപടിയാണിത്. ‘ശരീരത്തെ പരിഹസിക്കുന്നത് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം

തന്റെ ശരീരത്തെ താൻ അത്രമേൽ സ്നേഹിക്കുന്നുവെന്നും മാറ്റങ്ങൾ അഭിമാനത്തോടെയാണ് കാണുന്നതെന്നും അവതാരകയും നടിയും വ്‌ളോഗറുമായ പേളി മാണി. പ്രസവശേഷമുള്ള ശരീരപ്രകൃതിയെ പരിഹസിക്കുന്നവർക്കുള്ള താരത്തിന്റെ മറുപടിയാണിത്.
‘ശരീരത്തെ പരിഹസിക്കുന്നത് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം. എന്നാൽ അത് ഒട്ടും ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല. ഞാൻ എന്റെ ശരീരത്തെ അത്രമേൽ സ്നേഹിക്കുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച എന്റെ ഈ ശരീരം, മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു’ എന്നാണ് പേളി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
‘ഹീലിങ് ഫ്രം വിത്തിൻ’ എന്ന ഹാഷ്‌ടാഗോടെയാണ് പേളി കുറിപ്പ് പോസ്റ്റ് ചെയ്തത്. ഒപ്പം തന്റെ ചില ചിത്രങ്ങളും വിഡിയോസും താരം പങ്കുവച്ചിട്ടുണ്ട്. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് പേളിയെ പിന്തുണച്ച് രംഗത്തെത്തുന്നത്. പ്രസവശേഷം സ്ത്രീകൾ നേരിടുന്ന ശാരീരിക മാറ്റങ്ങളെ കളിയാക്കുന്നവർക്കുള്ള ശക്തമായ മറുപടിയായാണ് പേളിയുടെ കുറിപ്പിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.