‘അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല്‍, ചുറ്റും സ്നേഹനിധികളായ അമ്മയുടെ നാത്തൂന്മാരും’: സന്തോഷനിമിഷങ്ങളുടെ മനോഹരചിത്രം Archana Kavi's Joyful Family Moments
ഭർത്താവിന്റെ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ മനോഹരചിത്രം പങ്കുവച്ച് നടി അർച്ചന കവി. വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറല്ലെന്നും, മറിച്ച് ഒരു പെൺകുട്ടിയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നതാണെന്നും ചിത്രത്തിനൊപ്പം താരം

ഭർത്താവിന്റെ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ മനോഹരചിത്രം പങ്കുവച്ച് നടി അർച്ചന കവി. വിവാഹം എന്നത് കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറല്ലെന്നും, മറിച്ച് ഒരു പെൺകുട്ടിയെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നതാണെന്നും ചിത്രത്തിനൊപ്പം താരം കുറിച്ചു.
‘വിവാഹം കഴിക്കുക എന്നത് മാത്രമല്ല, നിങ്ങളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് കൂടിയാണ് പ്രധാനം. അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല്‍ വിശ്രമിക്കുന്നത്. ചുറ്റും സ്നേഹനിധികളായ അമ്മയുടെ നാത്തൂന്മാരും. ഒരു മകളെപ്പോലെ സ്നേഹിക്കപ്പെടാനും ചേർത്തുപിടിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കാത്ത പെൺകുട്ടികളില്ല. അതായിരിക്കും ഓരോ പെൺകുട്ടിയുടെയും സ്വപ്നം’ .– അർച്ചന കവി കുറിച്ചതിങ്ങനെ.
റിക്ക് ആണ് അർച്ചനയുടെ ജീവിതപങ്കാളി. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. അർച്ചന, 2021-ൽ തന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതിനിടെയാണ് റിക്കുമായി പ്രണയത്തിലായതും വിവാഹിതയായതും. ഒരു ഡേറ്റിങ് ആപ്പിലൂടെ തുടങ്ങിയ പരിചയം പിന്നീട് വിവാഹത്തിലേക്കെത്തുകയായിരുന്നു.