‘കുറേക്കാലമായി ആഗ്രഹിക്കുന്നു, ഞാൻ എന്നും നിങ്ങളുടെ വലിയൊരു ആരാധകനാണ്’: ചിത്രങ്ങൾ പങ്കുവച്ച് അർജുൻ Arjun Ashokan Meets Mamta Mohandas: A Cherished Fan Moment
നടി മമ്ത മോഹൻദാസിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് യുവനടൻ അർജുൻ അശോകൻ. മംമ്ത മോഹൻദാസിനൊപ്പമുള്ള ചിത്രങ്ങള്‍ അർജുൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഒടുവിൽ മംമ്ത ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ്. ഞങ്ങൾ ട്വിന്നിംഗിലായത് ഒരു യാദൃശ്ചികതയായി. ഞാൻ എന്നും

നടി മമ്ത മോഹൻദാസിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് യുവനടൻ അർജുൻ അശോകൻ.
മംമ്ത മോഹൻദാസിനൊപ്പമുള്ള ചിത്രങ്ങള്‍ അർജുൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഒടുവിൽ മംമ്ത ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ്. ഞങ്ങൾ ട്വിന്നിംഗിലായത് ഒരു യാദൃശ്ചികതയായി. ഞാൻ എന്നും നിങ്ങളുടെ വലിയൊരു ആരാധകനാണ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അർജുൻ കുറിച്ചത് അർജുനൊപ്പം ഭാര്യ നികിത ഗണേശനും മകളും ഉണ്ടായിരുന്നു. മംമ്തയുടെ കുടുംബവും എത്തിയിരുന്നു.
മുൻപ് അർജുൻ അശോകൻ നായകനായ തലവര സിനിമയെയും അർജുന്റെ പ്രകടനത്തെയും പ്രശംസിച്ച് മംമ്ത പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത തലവര വെള്ളപ്പാണ്ട് ബാധിച്ച ഒരാളുടെ ജീവിതമാണ് അവതരിപ്പിക്കുന്നത്. യഥാർത്ഥ ജീവിതത്തിൽ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ ‘ഇത് വേദനാനിർഭരവും എന്നാൽ കരുത്തുറ്റതുമായ കഥയാണ്’ എന്നാണ് കുറിച്ചത്.
അതേസമയം, അർജുൻ നായകനായ ‘ചത്താ പച്ച’ തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് ഇപ്പോൾ.