‘എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്; മുഖവും കണ്ണുകളും വീർത്തു, ജീവിക്കാൻ അനുവദിക്കുക’: മറുപടിയുമായി പ്രിയ മോഹൻ Fibromylagia Warrior Priya Mohan Story
രോഗാവസ്ഥയില്‍ തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് മറുപടി നല്‍കി നടി പ്രിയ മോഹൻ. പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന ഫൈബ്രോമയാൾജിയ എന്ന രോഗത്തിന് ചികിത്സ തേടുകയാണ് താരം. മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം വർധിച്ചതിനെതിരെ ഉയർന്ന പരിഹാസങ്ങൾക്കാണ് ഇൻസ്റ്റാഗ്രാമിലൂടെ

രോഗാവസ്ഥയില്‍ തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് മറുപടി നല്‍കി നടി പ്രിയ മോഹൻ. പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന നൽകുന്ന ഫൈബ്രോമയാൾജിയ എന്ന രോഗത്തിന് ചികിത്സ തേടുകയാണ് താരം. മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലം ശരീരഭാരം വർധിച്ചതിനെതിരെ ഉയർന്ന പരിഹാസങ്ങൾക്കാണ് ഇൻസ്റ്റാഗ്രാമിലൂടെ പ്രിയ മറുപടി നൽകിയിരിക്കുന്നത്.
"അതെ, എനിക്ക് അല്പം തടി കൂടിയിട്ടുണ്ട്. എന്റെ മുഖവും കണ്ണുകളും വീർത്തതു പോലെയാണ്. ഫൈബ്രോമയാൾജിയയുടെ ചികിത്സയ്ക്കായി ഞാൻ കഴിക്കുന്ന സ്റ്റീറോയ്ഡ് മരുന്നുകളുടെ പാർശ്വഫലങ്ങളാണിവ. ഭൂരിഭാഗം സമയത്തും ഞാൻ തളർന്നുപോയതുപോലെ തോന്നിക്കുന്നുണ്ടാകാം.
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാൻ ധാരാളം സമയം കണ്ടെത്തുന്നവർക്ക് വേണ്ടിയാണ് ഈ വിശദീകരണം. സൗന്ദര്യത്തിനായി കാത്തിരിക്കാം, പക്ഷേ, രോഗശാന്തിക്ക് കഴിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. മറ്റൊരാളുടെ ജീവിതയാത്രയെ വിധിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഈ ജീവിതത്തിലുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക."- പ്രിയ മോഹൻ കുറിച്ചു.