നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. സംവിധായകനായ ശ്യാമിൻ ഗിരീഷ് ആണ് വരൻ. ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് നിലീൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്ന ഒരാളെ

നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. സംവിധായകനായ ശ്യാമിൻ ഗിരീഷ് ആണ് വരൻ. ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് നിലീൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്ന് പറയാറുണ്ട്.

ADVERTISEMENT

2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്’ എന്നാണ് ശ്യാമിനൊപ്പമുളള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയ്ക്കൊപ്പം നിലീൻ കുറിച്ചത്.

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നിലീൻ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തി. ‘2018’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടി. ‘റോക്ക് പേപ്പർ സിസേഴ്സ്’, ‘സാമർഥ്യശാസ്ത്രം’ എന്നീ വെബ് സീരീസുകൾ എഴുതിയത് നിലീന്‍ ആണ്. എറണാകുളം അരൂർ സ്വദേശിയാണ് താരം. അച്ഛൻ ജൂഡി തഹസിൽദാർ ആയി റിട്ടയർ ചെയ്തു. അമ്മ മേരി ഹൈക്കോടതിയിൽ ജോലി ചെയ്യുന്നു. ഒരു സഹോദരനാണുള്ളത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്.

ADVERTISEMENT
Nileen Sandra Announces Wedding to Director Shyamin Gireesh:

Nileen Sandra, a prominent Malayalam actress, is set to tie the knot with director Shyamin Gireesh. She expressed her joy on social media, describing her fiancé as a blessing from God sent to be her life partner.

ADVERTISEMENT