‘കാലം കടന്നുപോയി, എങ്കിലും ആ ശൂന്യത ഒരിക്കലും മാറുന്നില്ല’: അച്ഛന്റെ ഓർമകളിൽ ബിനു പപ്പു Remembering Kuthiravattam Pappu: A Tribute on His 26th Death Anniversary
മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് കുതിരവട്ടം പപ്പു. ഹാസ്യ വേഷങ്ങളിലൂടെ തനതായ അഭിനയ ശൈലി പരുവപ്പെടുത്തിയ അദ്ദേഹം നൂറു കണക്കിനു സിനിമകളിലാണ് അഭിനയിച്ചത്. ഇപ്പോഴിതാ, കുതിരവട്ടം പപ്പുവിന്റെ 26-ാം ഓര്‍മ്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കുതിരവട്ടം പപ്പുവിന്റെ

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് കുതിരവട്ടം പപ്പു. ഹാസ്യ വേഷങ്ങളിലൂടെ തനതായ അഭിനയ ശൈലി പരുവപ്പെടുത്തിയ അദ്ദേഹം നൂറു കണക്കിനു സിനിമകളിലാണ് അഭിനയിച്ചത്.
ഇപ്പോഴിതാ, കുതിരവട്ടം പപ്പുവിന്റെ 26-ാം ഓര്‍മ്മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു.
‘അച്ഛന്റെ ഇരുപത്തിയാറാം ചരമവാര്‍ഷികത്തില്‍, അച്ഛനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ ദിനമല്ല, മറിച്ച് അച്ഛനോടൊപ്പം പങ്കിട്ട മനോഹരമായ നിമിഷങ്ങളാണ് ഞാന്‍ ഇന്ന് ഓര്‍ക്കുന്നത്. അച്ഛന് പകര്‍ന്നുതന്ന പാഠങ്ങളും, ആ ചിരിയും, സ്നേഹവും ഇന്നും ഓരോ ദിവസവും എന്റെ കൂടെയുണ്ട്. കാലം കടന്നുപോയി, എങ്കിലും ആ ശൂന്യത ഒരിക്കലും മാറുന്നില്ല. അച്ഛന് ഇന്ന് എന്റെ കൂടെ ശാരീരികമായി ഇല്ലായിരിക്കാം, പക്ഷേ അച്ഛന്റെ സാന്നിധ്യം എപ്പോഴും എനിക്ക് വഴികാട്ടിയായിട്ടുണ്ട്. അച്ഛന് എന്നെയോര്‍ത്ത് അഭിമാനം തോന്നുന്ന രീതിയില്‍ ജീവിക്കാന്‍ എനിക്ക് കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹവും അതുപോലെ തന്നെ നികത്താനാവാത്ത വലിയ നഷ്ടവുമാണ് അച്ഛന്.അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് ബിനു പപ്പു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പപ്പുവിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.