മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിൽ നിന്നു പ്രിയപ്പെട്ടവരും പ്രേക്ഷകരും മുക്തരായിട്ടില്ല. അടുത്തിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം ആ പ്രതിഭയെ തട്ടിയെടുത്തത്. നടി രഹ്നയാണ് നവാസിന്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കളാണ്. ഇപ്പോഴിതാ, നവാസിന്റെ മരണ ശേഷം

മിമിക്രി കലാകാരനും നടനുമായിരുന്ന കലാഭവൻ നവാസിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിൽ നിന്നു പ്രിയപ്പെട്ടവരും പ്രേക്ഷകരും മുക്തരായിട്ടില്ല. അടുത്തിടെയാണ് ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണം ആ പ്രതിഭയെ തട്ടിയെടുത്തത്. നടി രഹ്നയാണ് നവാസിന്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കളാണ്. ഇപ്പോഴിതാ, നവാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ കുടുംബം ആരെയും ആശ്രയിക്കാതെയാണ് ജീവിക്കുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരത്തിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ. കുടുംബത്തിനു ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കി വച്ചിട്ടാണ് നവാസ് പോയതെന്നും നിയാസ് ഒരു യു ട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു.

ADVERTISEMENT

നവാസിന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം നിയാസിനാണോ എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

‘‘അങ്ങനെയില്ല. അങ്ങനെയൊരാളുമില്ല. നമുക്കുമില്ല. എല്ലാവരുടെയും ഉത്തരവാദിത്വം അവരവരിൽ തന്നെയാണ്. പിന്നെ ഓരോരുത്തർക്കും ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളൊക്കെ എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആളും മരിക്കണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം രഹ്ന ആഗ്രഹിക്കുന്നില്ല എന്നതാണ് അത്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ ഒരു താൽപര്യമതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുക എന്നതാണ്. ആരെയും ഡിപ്പൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല അവര്. അത് എന്നെ സംബന്ധിച്ചിടത്തോളം അതു ചെയ്യാൻ പറ്റാത്തതില്‍ വേദനയുണ്ട്. അതിനൊടൊപ്പം തന്നെ അങ്ങേയറ്റം സന്തോഷിക്കുന്നുണ്ട്. അങ്ങനെ പറയാൻ പ്രാപ്തരായല്ലോ അവര്. ഇല്ലെങ്കിൽ എന്തു ചെയ്യും. സഹായം എന്നത് ഒരു കുടുംബം ദൈനംദിനം ജീവിക്കേണ്ടതായിട്ടുളള ഒരുപാട് കാര്യങ്ങളുണ്ടല്ലോ. സമ്പാദ്യത്തിനപ്പുറത്ത്. അതിനവർക്ക് സാധിക്കുന്നു. അതുകൊണ്ടാണല്ലോ മറ്റൊരാളെ ഡിപ്പൻഡ് ചെയ്യണ്ട  ആരും ഒന്നും ചെയ്യേണ്ടതില്ല നമുക്ക് പിടിച്ചു നിൽക്കാൻ പറ്റും എന്നു കോൺഫിഡൻസോടു കൂടി ഒരാൾ പറയുന്നതെന്തുകൊണ്ടായിരിക്കും. അതിൽ ഒരു ബിഗ് സല്യൂട്ട് ആ കാര്യത്തിൽ ഞാൻ എന്റ അനിയനു കൊടുക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം നവാസ് അധ്വാനിച്ച് വച്ചതുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്’’. – നിയാസ് പറഞ്ഞു.

ADVERTISEMENT
Kalabhavan Nawaz's Family Sustains Themselves on His Legacy:

Kalabhavan Nawaz's untimely demise has deeply affected his loved ones and fans. His brother, Niyas Backer, recently revealed that Nawaz's family is self-sufficient and living without depending on anyone, thanks to the assets Nawaz left behind. Niyas expressed pride in their ability to manage independently.

ADVERTISEMENT