‘ഇവർക്ക് എന്തോ ഒരു അപാകത തോന്നുന്നു, 56 വയസ്സിൽ തപ്പി തടഞ്ഞ് നടത്തം തുടങ്ങി’: ഉർവശിക്കെതിരെ പരിഹാസം, കുറിപ്പുമായി അനു ചന്ദ്ര Urvashi Faces Online Harassment for Walking Pace
നടി ഉർവശിക്കെതിരെ ഉണ്ടായ സോഷ്യൽ മീഡിയ പരിഹാസങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അനു ചന്ദ്രയുടെ കുറിപ്പ്. ഉർവശിയും ഭർത്താവും ഒന്നിച്ചുള്ള ഒരു ക്ഷേത്ര സന്ദർശനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് ചിലർ താരത്തെ അപഹസിക്കുന്ന കമന്റുകളുമായി എത്തിയത്. ‘ഉർവശി;അല്പം

നടി ഉർവശിക്കെതിരെ ഉണ്ടായ സോഷ്യൽ മീഡിയ പരിഹാസങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അനു ചന്ദ്രയുടെ കുറിപ്പ്. ഉർവശിയും ഭർത്താവും ഒന്നിച്ചുള്ള ഒരു ക്ഷേത്ര സന്ദർശനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് ചിലർ താരത്തെ അപഹസിക്കുന്ന കമന്റുകളുമായി എത്തിയത്.
‘ഉർവശി;അല്പം വിഷമത്തോട് കൂടിയൊരു കാര്യം പറയാം. ഇന്ന് ഞാനൊരു വീഡിയോ കണ്ടു. നടി ഉർവശിയും അവരുടെ ഭർത്താവും ചേർന്നൊരു ക്ഷേത്രം സന്ദർശിക്കുന്നു. തന്റെ ഭർത്താവിനൊപ്പം അല്പം പതുക്കെയാണ് ഉർവശി നടക്കുന്നത്. വേഗത്തിൽ നടക്കാൻ പ്രയാസമുണ്ടെന്ന് കാഴ്ച്ചയിൽ തന്നെ വ്യക്തം. പക്ഷേ അതിന് താഴെ വന്ന കമന്‍റ്സ് ആണ് അസഹനീയമായത്.
‘ഇവർക്ക് എന്തോ ഒരു അപാകത തോന്നുന്നു. ’
‘ഈ ഉർവശി എന്തിനാ 90 വയസുള്ള അമ്മൂമ്മയെ പോലെ നടക്കുന്നെ. കുറച്ചു സ്മാർട്ട് ആയി നടക്കു ചേച്ചി.’
‘ഉർവശിക്ക് അത്ര പ്രായം ഒന്നുമായിട്ടില്ല . എന്നിട്ടും വയസത്തി നടക്കുന്ന പോലെ നടക്കുന്നത് കാണുമ്പോൾ എന്തോ പോലെ തോന്നുന്നു’
‘56 വയസ്സിൽ തപ്പി തടഞ്ഞ് നടത്തം തുടങ്ങി ’
എന്നിങ്ങനെ പോകുന്ന കമന്‍റ്സ് കണ്ടിട്ട് എനിക്കെന്തോ വിഷമം തോന്നി. എന്തിനാണ് ഒരാളുടെ നടത്തം തൊട്ട് എല്ലാത്തിനെയും ഇത്രയും വൃത്തികെട്ട കമന്‍റ്സ് കൊണ്ട് വിലയിരുത്തുന്നത് ? അല്ലെങ്കിലും ഒരു മനുഷ്യന്റെ നടത്തം, ശരീരഭാഷ, വേഗം–മാന്ദ്യം, ഇതൊക്കെ വിലയിരുത്തി അവരുടെ മൂല്യവും ആരോഗ്യവും പ്രായവും വരെ വിധിയെഴുതുന്ന മനോഭാവം എത്ര മോശമാണെന്നോർക്കണം. അത് സ്ത്രീ ശരീരത്തെ, വയസ്സാകുന്നതിനെ, മന്ദഗതിയെ തുടങ്ങി പലതിനെയും അപമാനിക്കുന്ന ഒരു വലിയ സാമൂഹിക പ്രശ്നത്തിന്റെ ഭാഗം തന്നെയാണ്.
പിന്നെ ഒരാൾക്ക് നടക്കാൻ പ്രയാസമനുഭവപ്പെടുന്നത് മുട്ടുവേദന / സന്ധിവേദന, കാൽപ്പാദ പ്രശ്നങ്ങൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബുദ്ധിമുട്ട്, മരുന്നുകളുടെ പാർഷ്വ ഫലങ്ങൾ, ഹോർമോണൽ മാറ്റങ്ങൾ, ശാരീരിക തളർച്ച, എന്നിങ്ങനെ പലതരം കാരണങ്ങൾ കൊണ്ടാകാം. ഇനി അതൊന്നുമില്ലെങ്കിലും പങ്കാളിയുടെ കൂടെ നടക്കുമ്പോൾ സ്വാഭാവികമായി വേഗം കുറയുന്നതുമാകാം; നോക്കൂ, കാരണമെന്തായാലും ശരി അത് ചികയേണ്ട കാര്യം നമുക്കില്ല.
അത്ര തന്നെ.
അതായത് ഉർവശി നടക്കുന്നതിനെ നമുക്ക് കാണാം, ആ കാഴ്ചയെ അനുഭവിക്കാം. അല്ലാതെ അതിനെ വിധിക്കാനും അപമാനിക്കാനും ഒക്കെ നമ്മളാരാണ് ?
അല്ലെങ്കിലും ഈ കാണുന്നതും വിധിക്കുന്നതും തമ്മിലുള്ള അതിരുകൾ ഇപ്പോഴും പലർക്കുമറിയില്ലന്നെ’ എന്നാണ് അനു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നിരവധിയാളുകളാണ് അനുവിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.