ഈ പ്രാവശ്യം ആറ്റുകാൽ പൊങ്കാലയില്‍ പങ്കെടുക്കാനായില്ലെന്നതിന്റെ വിഷമം പങ്കുവച്ച് നടി സീമ ജി.നായർ. എല്ലാ വർഷവും ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമാണ് സീമ. ‘ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല, കഴിഞ്ഞ എത്രയോ വർഷങ്ങളായി ആ സന്നിധിയിൽ പൊങ്കാല സമർപ്പിക്കുന്നു. കഴിയുന്നതും മുടക്കം വരാതെയുള്ള

ഈ പ്രാവശ്യം ആറ്റുകാൽ പൊങ്കാലയില്‍ പങ്കെടുക്കാനായില്ലെന്നതിന്റെ വിഷമം പങ്കുവച്ച് നടി സീമ ജി.നായർ. എല്ലാ വർഷവും ആറ്റുകാൽ പൊങ്കാലയിലെ സ്ഥിരം സാന്നിധ്യമാണ് സീമ.

ADVERTISEMENT

‘ഇന്ന് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല, കഴിഞ്ഞ എത്രയോ വർഷങ്ങളായി ആ സന്നിധിയിൽ പൊങ്കാല സമർപ്പിക്കുന്നു. കഴിയുന്നതും മുടക്കം വരാതെയുള്ള വർഷങ്ങൾ. ആറ്റുകാൽ ഗൗരി വന്ദനത്തിൽ ആയിരുന്നു മുടങ്ങാതെ പൊങ്കാല സമർപ്പിച്ചിരുന്നത്. ഈ വർഷവും അതിന്റെ ഉടമസ്ഥൻ മോഹൻ ചേട്ടനെ വിളിച്ചു റൂം ബുക്ക് ചെയ്തിരുന്നു. പക്ഷെ ഈ വർഷം പൊങ്കാല ഇടാൻ സാധിക്കുകയില്ല. മനസ്സ് നിറയെ വിങ്ങലാണ്, മനസ്സ് അവിടെ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഒരുപാടുപേർ വിളിച്ചു, വരുന്നില്ലേ എന്ന് ചോദിച്ചിരുന്നു (കാരണം സ്ഥിരം മുഖങ്ങൾ ആണല്ലോ ഞങ്ങളെ പോലെ ചിലർ). ഇന്നലെ ചിപ്പി വിളിച്ചിരുന്നു. നമ്മുടെ ഒരു കടമയായാണ് ഓരോ വർഷവും നോമ്പ് നോറ്റ് അമ്മക്കായി അവിടെ എത്തുന്നത്. ആ ഒരു സമർപ്പണത്തിൽ പൂർണമായും ആറ്റുകാലമ്മയിൽ അലിഞ്ഞില്ലാതാകും. അവിടെ കൊടും ചൂടോ, തീയോ, പുകയോ ഒന്നും പ്രശ്‍നം അല്ലാതാവുന്നു... ‘അമ്മ’ മാത്രം ആണ് മനസ്സ് നിറയെ. ഈ വർഷം ഇങ്ങനെ ആവട്ടെ, അടുത്ത വർഷത്തിനായി ഞാൻ കാത്തിരിക്കുന്നു അമ്മേ. (ഇത് പഴയ ഒരു ചിത്രം) ശരണ്യയുടെ ആദ്യ ഓപ്പറേഷൻ കഴിഞ്ഞു അവളെയും കൊണ്ട് പൊങ്കാല ഇടാൻ പോയ ചിത്രം ആറ്റുകാൽ പൊങ്കാല’.- സീമ ജി. നായർ സോഷ്യൽ മീഡിയയില്‍ കുറിച്ചു.

ADVERTISEMENT

അടുത്തിടെയാണ് സീമ ജി. നായരുടെ സഹോദരീഭർത്താവ് ഗിരിജൻ മരണപ്പെട്ടത്. അച്ഛന് തുല്യമായിരുന്നു ചേട്ടനെന്നും കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ അദ്ദേഹത്തെ ഈശ്വരൻ കൊണ്ടുപോയെന്നും സീമ പറഞ്ഞിരുന്നു.

ADVERTISEMENT
Actress Seema G Nair Misses Aattukal Pongala:

Actress Seema G Nair expresses her regret over missing the Aattukal Pongala this year. She usually participates annually in the historic festival, considering it a divine obligation and a deeply spiritual experience.

ADVERTISEMENT