‘സമ്മർ ഇൻ ബത്‌ലഹേം’ ക്ലൈമാക്സിനു മുൻപ് ഇങ്ങനെയും ചില രംഗങ്ങള്‍ ഉണ്ട്: ഡിലീറ്റഡ് സീൻസ് എത്തി Summer in Bethlehem: Rare Deleted Scenes Emerge After 28 Years
സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്‍റ്സ് യൂട്യൂബ് ചാനലിലൂടെ ‘സമ്മർ ഇൻ ബത്‌ലഹേം’ സിനിമയുടെ ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഡിലീറ്റഡ് സീൻസ് എത്തി. റിലീസ് ആയി 28 വർഷങ്ങൾക്കു ശേഷം ഒരു സിനിമയുടെ ഡിലീറ്റഡ് സീൻസ് എത്തുന്നത് അപൂർവമാണ്. ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും

സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്‍റ്സ് യൂട്യൂബ് ചാനലിലൂടെ ‘സമ്മർ ഇൻ ബത്‌ലഹേം’ സിനിമയുടെ ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള ഡിലീറ്റഡ് സീൻസ് എത്തി. റിലീസ് ആയി 28 വർഷങ്ങൾക്കു ശേഷം ഒരു സിനിമയുടെ ഡിലീറ്റഡ് സീൻസ് എത്തുന്നത് അപൂർവമാണ്.
ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും തുടർന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് വിവാഹബന്ധത്തിൽ തുടരാൻ സമ്മതിപ്പിക്കുന്നതുമാണ് ഈ രംഗത്തിൽ ഉള്ളത്. അങ്ങനെ എല്ലാവരുടെയും അഭ്യർഥന പ്രകാരം ഡെന്നിസിനൊപ്പം ജീവിക്കാൻ ആമി തയാറുമ്പോൾ ഒരു സ്വപ്നത്തിലെന്നപോലെ വീണ്ടും നിരഞ്ജൻ കടന്നു വരുന്നു. വളരെയധികം വൈകാരികമായ ഈ രണ്ടു രംഗങ്ങളും സമയ ദൈർഘ്യം മൂലമാണ് സിനിമയിൽ നിന്നു കട്ട് ചെയ്യേണ്ടി വന്നത്. എന്നാല്‍ അഭിരാമിയെ കണ്‍വിന്‍സ് ചെയ്യാന്‍ നോക്കുന്ന സീനുകള്‍ക്ക് ഒരുപാട് നാടകീയതയുണ്ടെന്നും അത് ചിത്രത്തിന്റെ മൂഡിന് യോജിക്കുന്നില്ലെന്നും ചിലർ കമന്റിട്ടു.
രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ‘സമ്മർ ഇൻ ബത്‌ലഹേം’ വൻ വിജയം നേടിയ സിനിമയാണ്. സിയാദ് കോക്കറാണ് സിനിമ നിർമിച്ചത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാരിയർ എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിലുമെത്തി.