നടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്ക ലാലിന് പവർലിഫ്റ്റിങ് വേദിയിൽ മിന്നും വിജയം. ആദ്യ പവർലിഫ്റ്റിങ് മത്സരത്തിൽ തന്നെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മോണിക്ക തകര്‍പ്പന്‍ വിജയമാണ് നേടിയത്. സന്തോഷം പങ്കുവച്ചുകൊണ്ടുള്ള മോണിക്കയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം വൈറലായി. മത്സരത്തിൽ 55 കിലോ ബെഞ്ച്

നടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്ക ലാലിന് പവർലിഫ്റ്റിങ് വേദിയിൽ മിന്നും വിജയം. ആദ്യ പവർലിഫ്റ്റിങ് മത്സരത്തിൽ തന്നെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മോണിക്ക തകര്‍പ്പന്‍ വിജയമാണ് നേടിയത്. സന്തോഷം പങ്കുവച്ചുകൊണ്ടുള്ള മോണിക്കയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം വൈറലായി. 

മത്സരത്തിൽ 55 കിലോ ബെഞ്ച് പ്രസ്സും 120 കിലോ ഡെഡ്‌ലിഫ്റ്റും പൂർത്തിയാക്കിയാണ് മോണിക്ക സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്. പവർ ലിഫ്റ്റ് ചെയ്യുന്ന വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ADVERTISEMENT

‘‘ബെഞ്ച് പ്രസ് - 55 കിലോ, ഡെഡ്‌ലിഫ്റ്റ് - 120 കിലോ.  മൂന്നാഴ്ച മുമ്പ് ഇതൊന്നും എന്റെ പ്ലാനിലേ ഉണ്ടായിരുന്നില്ല. എന്റെ പേടിയെ നേരിടാൻ വേണ്ടിയാണ് ഞാൻ ഇതിന് ഇറങ്ങിത്തിരിച്ചത്. അതൊന്ന് അനുഭവിച്ചറിയാൻ. ആ പ്ലാറ്റ്‌ഫോമിൽ ഒരു തവണയെങ്കിലും ഒന്ന് നിൽക്കാൻ.  ഇന്ന് എന്റെ ആദ്യത്തെ പവർലിഫ്റ്റിങ് മത്സരം, ഒപ്പം ഒരു സ്വർണ്ണ മെഡലും. പക്ഷേ, ഇതിലും മികച്ച രീതിയിൽ ചെയ്യാൻ എനിക്ക് കഴിയുമെന്ന് എനിക്കറിയാം.

അടുത്ത തവണ ഞാൻ അത് തെളിയിക്കുക തന്നെ ചെയ്യും. എന്നിൽ വിശ്വാസം വരുന്നതിന് മുന്നേ എന്റെ കോച്ച് സന്തോഷ് എന്നെ വിശ്വസിച്ചു, നിങ്ങളില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു. പ്രോഗ്രാമിങ്ങിൽ തുടങ്ങി എന്റെ പരിമിതികൾക്കും അപ്പുറത്തേക്ക് എന്നെ നയിച്ചത് വരെ, ആ പ്ലാറ്റ്‌ഫോമിൽ നിൽക്കാനുള്ള ആത്മവിശ്വാസം എനിക്ക് നൽകിയത് നിങ്ങളാണ്.

ADVERTISEMENT

മത്സര സമയത്ത് എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ആ നിമിഷങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണ എനിക്ക് വലിയ കരുത്തായിരുന്നു.  ചൂടില്‍ രാവിലെ മുതൽ രാത്രി വരെ എന്റെ പ്രകടനം കാണാൻ കാത്തിരുന്ന എന്റെ അമ്മ... ആ സ്നേഹമാണ് എനിക്കെല്ലാം.  പിന്നെ എന്റെ ഭർ‍ത്താവ് -എന്റെ കരുത്ത്, എന്റെ പ്രചോദനം, എന്നെ എപ്പോഴും മുന്നോട്ട് നയിക്കുന്ന വ്യക്തി. ഈ വിജയം എന്റേതെന്ന പോലെ നിന്റേതുമാണ്. ഇതൊരു അവസാനമല്ല.  ഇതൊരു തുടക്കം മാത്രമാണ്.  ടീം ജിം എച്ച്പിസി എന്നും കൂടെ.’’- മോണിക്ക ലാൽ കുറിച്ചു.

Monica Lal Wins Gold in Powerlifting Debut:

Monica Lal, daughter of Malayalam actor and director Lal, has achieved a remarkable victory in her first powerlifting competition, securing a gold medal. Her triumphant win, marked by impressive lifts in bench press and deadlift, has garnered significant attention online, as she shared her inspiring journey of overcoming fear and achieving her athletic goals.

ADVERTISEMENT