‘ഞാൻ വിവാഹിത, ഭർത്താവ് നൽകുന്ന പിന്തുണയാണ് കരുത്ത്’: തുറന്നു പറഞ്ഞ് സറിൻ ഷിഹാബ് Sarin Shihab: Husband's Support is My Strength
അഭിനയ ജീവിതത്തിന് ഭർത്താവ് നൽകുന്ന പിന്തുണയാണ് തന്റെ കരുത്തെന്ന് നടി സറിൻ ഷിഹാബ്. ‘രേഖാചിത്രം’ എന്ന സിനിമയിലെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനങ്ങളെക്കുറിച്ച് ജെ.എഫ്.ഡബ്ല്യു മൂവി അവാർഡ്‌സ് 2026ന്റെ വേദിയിൽ സംസാരിക്കവേയാണ് താൻ വിവാഹിതയാണെന്നു താരം വെളിപ്പെടുത്തിയതും.ഡാനിയലാണ് താരത്തിന്റെ ജീവിത പങ്കാളി.

‘അദ്ദേഹം വളരെ സപ്പോർട്ടീവായ ആളാണ്. എന്റെ യാത്രയിൽ അദ്ദേഹം നൽകുന്ന പിന്തുണയ്ക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരു നടിയാകാൻ തീരുമാനിച്ചപ്പോൾ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹമാണ്’’.– സറിൻ പറഞ്ഞു.
സറിൻ വിവാഹിതയാണെന്ന കാര്യം തനിക്ക് പുതിയ അറിവാണെന്നും അത് കേട്ട് താൻ ശരിക്കും ഞെട്ടിപ്പോയെന്നുമാണ് അവതാരക പ്രതികരിച്ചത്.
മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ‘പേട്രിയോട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള ആവേശവും സറിൻ വേദിയിൽ പങ്കുവച്ചു. ഒരു ഓഡിഷൻ പ്രക്രിയയിലൂടെയാണ് തനിക്ക് ഈ വലിയ അവസരം ലഭിച്ചതെന്ന് താരം വെളിപ്പെടുത്തി. ‘ഒരുപാട് പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ സിനിമയ്ക്ക് പിന്നിൽ വലിയൊരു യാത്രയുണ്ട്. മലയാള സിനിമയുടെ തനിമയും സത്യസന്ധമായ ആത്മാവുമുള്ള ഈ ചിത്രം പ്രേക്ഷകർക്ക് വലിയൊരു അനുഭവമായിരിക്കും’.– സറിൻ പറയുന്നു.