അമ്മ സുനിത പരമേശ്വരന് ഹൃദയം തൊടും പിറന്നാൾ കുറിപ്പുമായി നടി അനുപമ പരമേശ്വരൻ. ‘എല്ലായിപ്പോഴും - ഞാൻ ശക്തയായിരിക്കുമ്പോഴോ, തളർന്നു പോകുമ്പോഴോ, വഴിമുട്ടി നിൽക്കുമ്പോഴോ - ഒന്നുപോലും ആലോചിക്കാതെ നിങ്ങളെപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഒരിക്കൽ പോലും നിങ്ങളുടെ സ്നേഹം നേടിയെടുക്കാൻ എനിക്ക്

അമ്മ സുനിത പരമേശ്വരന് ഹൃദയം തൊടും പിറന്നാൾ കുറിപ്പുമായി നടി അനുപമ പരമേശ്വരൻ.

ADVERTISEMENT

‘എല്ലായിപ്പോഴും - ഞാൻ ശക്തയായിരിക്കുമ്പോഴോ, തളർന്നു പോകുമ്പോഴോ, വഴിമുട്ടി നിൽക്കുമ്പോഴോ - ഒന്നുപോലും ആലോചിക്കാതെ നിങ്ങളെപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഒരിക്കൽ പോലും നിങ്ങളുടെ സ്നേഹം നേടിയെടുക്കാൻ എനിക്ക് പരിശ്രമിക്കേണ്ടി വന്നിട്ടില്ല... അത് എപ്പോഴും അവിടെയുണ്ട്, മാറ്റമില്ലാതെയും പതറാതെയും. ഇതൊന്നും ഞാൻ നിങ്ങളോട് അധികം പറയാറില്ല, പക്ഷേ നിങ്ങളെപ്പോലെ ഒരാളെ കിട്ടുന്നത് എത്ര അപൂർവമാണെന്ന് എനിക്കറിയാം. എന്റെ അമ്മയായി കൂടെയുള്ളതിൽ ഞാൻ അത്രമേൽ നന്ദിയുള്ളവളാണ്. ജന്മദിനാശംസകൾ അമ്മക്കുട്ടി. ഐ ലവ് യു’ എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അനുപമ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

അച്ഛൻ ഇ. പരമേശ്വരൻ, അമ്മ സുനിത പരമേശ്വരൻ, സഹോദരൻ അക്ഷയ് പരമേശ്വരൻ എന്നിവരടങ്ങുന്നതാണ് അനുപമയുടെ കുടുംബം. മലയാള സിനിമയിലാണ് തുടക്കമെങ്കിലും തെലുങ്ക് സിനിമയിലാണ് അനുപമയ്ക്ക് വലിയ വിജയങ്ങൾ കൈവരിക്കാനായത്. മലയാളത്തിൽ ‘പെറ്റ് ഡിറ്റക്ടീവ്’, തമിഴിൽ ‘ബൈസൺ’ എന്നിവയാണ് സമീപകാലത്ത് അനുപമയുടേതായി തിയറ്ററുകളിലെത്തിയ സിനിമകൾ.

ADVERTISEMENT
Anupama Parameswaran's Heartfelt Birthday Message for Mom:

Anupama Parameswaran penned a heartwarming birthday note to her mother, Sunitha Parameswaran, expressing deep gratitude for her unwavering support. She highlighted her mother's constant presence through thick and thin, emphasizing the unconditional and steadfast nature of her love.

ADVERTISEMENT