‘വിരസതയും ഈഗോയും വന്നതോടെ പിരിയാൻ തീരുമാനിച്ചു, പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നിയപ്പൾ വീണ്ടും ഒന്നിച്ചു’: തുറന്നു പറഞ്ഞ് പ്രിയദർശൻ Priyadarshan Opens Up About His Separation and Reunion with Lizy
മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് നടി ലിസിയുമായി പിരിയാൻ തീരുമാനിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ. കുറച്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്’.– ഫിലിംഫെയറിന് നൽകിയ അഭിമുഖത്തില്‍ പ്രിയദർശൻ പറഞ്ഞു.
10 വർഷത്തെ വേർപിരിയലിനു ശേഷം, ലിസിയുമായി വീണ്ടും ഒന്നിച്ചു താമസിക്കാൻ തീരുമാനിച്ച വിവരം അടുത്തിടെയാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ഇവരുടെ പുനസ്സമാഗമത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.