‘എന്റെ അനുവാദമില്ലാതെയാണ് പേരും ചിത്രവും ഉപയോഗിക്കുന്നത്, കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്’: അജു വർഗീസ് Aju Varghese Warns Against Fake Loan Ads
തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. ഇത്തരമൊരു സ്ഥാപനവുമായോ അവരുടെ പദ്ധതികളുമായോ തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അജു വർഗീസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ‘അംഗീകാരമില്ലാത്ത ഒരു ബാങ്കിങ് സ്ഥാപനം എന്റെ

തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. ഇത്തരമൊരു സ്ഥാപനവുമായോ അവരുടെ പദ്ധതികളുമായോ തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അജു വർഗീസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
‘അംഗീകാരമില്ലാത്ത ഒരു ബാങ്കിങ് സ്ഥാപനം എന്റെ അനുവാദമില്ലാതെ എന്റെ പേരും ചിത്രവും അവരുടെ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുമായി എനിക്ക് യാതൊരുവിധ ബന്ധവുമില്ല. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും നിങ്ങളുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുതെന്നും അഭ്യർത്ഥിക്കുന്നു. നന്ദി’.–അജു വർഗീസ് കുറിച്ചു.
ഒരു പ്രമുഖ ബാങ്കിങ് സ്ഥാപനമെന്ന വ്യാജേന പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് നടന്റെ അനുവാദമില്ലാതെ അദ്ദേഹത്തെ ബ്രാൻഡ് അംബാസഡറായി ചിത്രീകരിച്ച് പരസ്യം നൽകുന്നത്.