രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി വില്ലന്റെ പേരിന് സാമ്യം ? ‘പേട്രിയറ്റി’ൽ ഇടപെട്ട് സെൻസർ ബോർഡ് Mammootty Mohanlal Reunite in 'Patriot' Amidst Sensor Board Cuts
18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്‌റ്റാർ ചിത്രത്തിൽ നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിരയുമുണ്ട്. എന്നാൽ ചിത്രത്തില്‍ ഇടപെടൽ നടത്തിയിരിക്കുകയാണ് സെൻസർ ബോർഡ്. ചിത്രത്തിലെ ചില രംഗങ്ങളും

18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്‌റ്റാർ ചിത്രത്തിൽ നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വമ്പൻ താരനിരയുമുണ്ട്.
എന്നാൽ ചിത്രത്തില്‍ ഇടപെടൽ നടത്തിയിരിക്കുകയാണ് സെൻസർ ബോർഡ്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെൻസർ ബോർഡ് നിർദേശിച്ചതത്രേ. ഒരു രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. അത് വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. നിർദ്ദേശം അനുസരിച്ച് അണിയറപ്രവർത്തകർ ചിത്രം റീ-എഡിറ്റ് ചെയ്‌ത് സെൻസർ ബോർഡിന് സമർപ്പിക്കും.
മെയ് ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.