ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ച് താര കല്യാണും! എന്താണ് തന്റെ ആശയമെന്നു വ്യക്തമാക്കി താരം Tara Kalyan Launches Innovative Instagram Dance Subscription
ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷനിൽ വേറിട്ട ആശയവുമായി നടിയും നർത്തകിയുമായ താര കല്യാൺ. സബ്സ്ക്രിപ്ഷന്‍ ആരംഭിക്കുന്നതിനെക്കുറിച്ചും താന്‍ എന്താണ് ഇതിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി ഒരു വിഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് കാലമായി നൃത്തം പഠിപ്പിക്കാന്‍

ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷനിൽ വേറിട്ട ആശയവുമായി നടിയും നർത്തകിയുമായ താര കല്യാൺ.
സബ്സ്ക്രിപ്ഷന്‍ ആരംഭിക്കുന്നതിനെക്കുറിച്ചും താന്‍ എന്താണ് ഇതിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി ഒരു വിഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് കാലമായി നൃത്തം പഠിപ്പിക്കാന്‍ തുടങ്ങിയിട്ടെന്നും എന്നും അതിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും താരാ കല്യാണ്‍ വിഡിയോയില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഏറെ സജീവമായ ഇക്കാലത്ത് ഇന്‍സ്റ്റഗ്രാമിലെ തന്റെ ചാനലിലൂടെ നൃത്തം പഠിപ്പിക്കുക എന്ന ആശയമാണ് സബ്സ്ക്രിപ്ഷന്‍ ഫീച്ചറിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നാണ് താരാ കല്യാണ്‍ പറയുന്നത്.
താരാ കല്യാണിന്റെ ഇന്‍സ്റ്റഗ്രാമില്‍ സബ്സ്ക്രിപ്ഷന്‍ എടുക്കുന്നതിലൂടെ ഏറ്റവും പോപ്പുലറാ സെമി ക്ലാസിക്കല്‍ ഗാനങ്ങള്‍ക്കായി ചുവടുവയ്ക്കാന്‍ പഠിക്കാം. ഒരുമാസം കൊണ്ട് ഒരു പാട്ടിനുള്ള നൃത്തം മുഴുവനായും പഠിച്ചെടുക്കാം. ഒരുമാസത്തേക്ക് 299 രൂപയാണ് സബ്സ്ക്രിപ്ഷന്‍ ഫീ. സബ്സ്ക്രിപ്ഷനിലൂടെയുള്ള നൃത്ത പഠനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 1.7 ലക്ഷം ഫോളോവേഴ്സാണ് താര കല്യാണിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ഇന്‍സ്റ്റഗ്രാമില്‍ കോണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ ഇഷ്ട ഫീച്ചറാണ് ‘സബ്സ്ക്രിപ്ഷന്‍’. കോണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്ക് ഉപയോക്താക്കളിൽ നിന്നു നേരിട്ട് വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഇന്‍സ്റ്റഗ്രാം ഫീച്ചറാണ് ‘സബ്സ്ക്രിപ്ഷന്‍’. താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷും നേരത്തെ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയിരുന്നു.