‘അവളെ എന്റെ കയ്യിൽ കിട്ടിയപ്പോൾ എനിക്കൊരു ഫീലുണ്ടായിരുന്നു, അതിപ്പോൾ വീണ്ടും കിട്ടി’: വികാരാധീനയായി മഞ്ജു പിള്ള Manju Pillai's Emotional Reaction to Daughter's Birthday Surprise
മകൾ ദിയയുടെ സർപ്രൈസ് സമ്മാനം സ്വീകരിച്ച് വികാരാധീനയായി നടി മഞ്ജു പിള്ള. വരുന്ന മേയ് പത്തിനാണ് മഞ്ജു പിള്ളയുടെ പിറന്നാൾ. എന്നാൽ ദിവസങ്ങൾക്കു മുമ്പ് തന്നെ പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു ദയ. ഇക്കാര്യം മഞ്ജുവിന് അറിയില്ലായിരുന്നു. തിരുവനന്തപുരത്ത് ഒരു ഹോട്ടലിലായിരുന്നു ആഘോഷം. മഞ്ജു പിള്ളയുടെ സുഹൃത്ത്

മകൾ ദിയയുടെ സർപ്രൈസ് സമ്മാനം സ്വീകരിച്ച് വികാരാധീനയായി നടി മഞ്ജു പിള്ള. വരുന്ന മേയ് പത്തിനാണ് മഞ്ജു പിള്ളയുടെ പിറന്നാൾ. എന്നാൽ ദിവസങ്ങൾക്കു മുമ്പ് തന്നെ പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു ദയ. ഇക്കാര്യം മഞ്ജുവിന് അറിയില്ലായിരുന്നു.
തിരുവനന്തപുരത്ത് ഒരു ഹോട്ടലിലായിരുന്നു ആഘോഷം. മഞ്ജു പിള്ളയുടെ സുഹൃത്ത് ലക്ഷ്മിയും ഭർത്താവ് മനീഷും ആഘോഷങ്ങളിൽ പങ്കുചേർന്നു. കേക്ക് കട്ട് ചെയ്ത ശേഷം മഞ്ജുവിന് ഇഷ്ടപ്പെട്ട ലിപ്സ്റ്റിക് ബ്രാന്‍ഡ് ദയ സമ്മാം നൽകി. തന്റെ സ്വന്തം കാശ് കൂട്ടിവച്ച് വാങ്ങിച്ച ലിസ്റ്റിക് ആണിതെന്ന് ദയ പറയുന്നു.
മകൾ പെട്ടന്നൊരുക്കിയ പിറന്നാൾ ആഘോഷവും ഗിഫ്റ്റും കണ്ടതോടെ മഞ്ജു വികാരാധീനയായി. ‘ഇന്ന് അല്ലെങ്കിൽ നാളെ എന്റെ മകൾ മിടുക്കിയാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അടുത്ത മാസമാണ് എന്റെ പിറന്നാൾ. പക്ഷെ പെട്ടന്ന് പ്രതീക്ഷിക്കാതെ ഒരു ആഘോഷം നടന്നപ്പോൾ സന്തോഷം തോന്നി. ഒക്ടോബർ 23ന് ജാനിക്ക് ജന്മം നൽകിയശേഷം അവളെ എന്റെ കയ്യിൽ കിട്ടിയപ്പോൾ എനിക്കൊരു ഫീലുണ്ടായിരുന്നു. അതിപ്പോൾ വീണ്ടും കിട്ടി’.– മഞ്ജു പിള്ള പറഞ്ഞു.
വൈഎസ്എല്ലിന്റെ ലിപ്സ്റ്റിക്കായതുകൊണ്ടാണ് അമ്മയ്ക്ക് ആ ഫീൽ വന്നത്. ലാക്മെയുടെ വല്ല ലിപ്സ്റ്റിക്കും ആയിരുന്നുവെങ്കിൽ അമ്മയ്ക്ക് ഈ ഫീൽ വരില്ലായിരുന്നു എന്നായിരുന്നു ദയയുടെ കൗണ്ടർ. ഒരു തൂവാല സമ്മാനമായി നൽകിയാൽ പോലും ഇതേ വികാരം തന്നെയാകും തനിക്കുണ്ടാകുകയെന്നാണ് മഞ്ജു പിള്ളയുടെ മറുപടി.