‘നിന്നെക്കുറിച്ച് എനിക്ക് വളരെയധികം അഭിമാനമുണ്ട്’: മകളുടെ നേട്ടത്തിൽ ആഹ്ലാദം പങ്കുവച്ച് ശാന്തി കൃഷ്ണ Shanthi Krishna Celebrates Daughter Mythali's RIT Honors Graduation
അമേരിക്കയിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന മകൾ മിതാലിയുടെ ഓണേഴ്സ് ഗ്രാജുവേഷൻ സെറിമണിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം ശാന്തി കൃഷ്ണ. ബിരുദദാന ചടങ്ങിൽ മകനോടും മകളോടും ഒപ്പം പങ്കെടുക്കുന്ന മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘എന്റെ പ്രിയപുത്രി

അമേരിക്കയിലെ റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന മകൾ മിതാലിയുടെ ഓണേഴ്സ് ഗ്രാജുവേഷൻ സെറിമണിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയതാരം ശാന്തി കൃഷ്ണ. ബിരുദദാന ചടങ്ങിൽ മകനോടും മകളോടും ഒപ്പം പങ്കെടുക്കുന്ന മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
‘എന്റെ പ്രിയപുത്രി മിതാലിയുടെ ആർ ഐ ടി ഓണേഴ്സ് പ്രോഗ്രാം. അമേരിക്കയിലെ റോച്ചെസ്റ്ററിലുള്ള ആർ ഐ ടി-യിൽ നടന്ന ഓണേഴ്സ് ഗ്രാജുവേഷൻ സെറിമണി. നിന്നെക്കുറിച്ച് എനിക്ക് വളരെയധികം അഭിമാനമുണ്ട്’. – ശാന്തി കൃഷ്ണ കുറിച്ചു.
മിതാലിയുടെ ഈ വലിയ നേട്ടത്തിൽ സിനിമാ ലോകത്തെ പ്രമുഖരും ആരാധകരും ആശംസകളുമായി എത്തുന്നുണ്ട്. രണ്ടാം വിവാഹത്തിൽ ശാന്തി കൃഷ്ണയ്ക്കുള്ള രണ്ട് മക്കളാണ് മിഥുലും മിതാലിയും. വിവാഹശേഷം അമേരിക്കയിലായിരുന്ന താരം വിവാഹമോചനത്തിനുശേഷം ബെംഗളൂരിലേക്ക് മാറിയിരുന്നു. കഴിഞ്ഞ വർഷമാണ് കൊച്ചിയിലേക്ക് താമസം മാറിയത്.