‘അമ്മ’യിൽ തൊഴിൽ പീഡനം ? ഉണ്ണി ശിവപാലിന് നിർബന്ധിത അവധി, അതുല്യയ്ക്കെതിരായ നടപടി തെറ്റെന്ന് വിലയിരുത്തൽ
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വിവാദം പുകയുന്നു. ‘അമ്മ’യിലെ ഓഫിസ് സ്റ്റാഫ് അതുല്യ ഉന്നയിച്ച തൊഴിൽ പീഡന പരാതിയും തുടർന്നുള്ള നടപടികളുമാണ് ഇപ്പോഴത്തെ ചർച്ച. അതുല്യയെ പുറത്താക്കിയ നടപടി സംഘടന റദ്ദാക്കി. എക്സിക്യൂട്ടീവിലെ അംഗങ്ങൾ ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്ന ബോധ്യത്തിന്റെ

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും വിവാദം പുകയുന്നു. ‘അമ്മ’യിലെ ഓഫിസ് സ്റ്റാഫ് അതുല്യ ഉന്നയിച്ച തൊഴിൽ പീഡന പരാതിയും തുടർന്നുള്ള നടപടികളുമാണ് ഇപ്പോഴത്തെ ചർച്ച. അതുല്യയെ പുറത്താക്കിയ നടപടി സംഘടന റദ്ദാക്കി. എക്സിക്യൂട്ടീവിലെ അംഗങ്ങൾ ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ തന്നെ പുറത്താക്കിയ നടപടിക്കെതിരെ അതുല്യ പൊലീസിനെ സമീപിച്ചിരുന്നു.
അതുല്യയ്ക്കെതിരായ നടപടിക്ക് കാരണക്കാരനായ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നൽകിയെന്ന് ‘അമ്മ’ പ്രസിഡന്‍റ് ശ്വേത മേനോൻ മാധ്യമങ്ങളോടു പ്രതികരിച്ചു. അമ്മ എക്സിക്യൂട്ടീവ് യോഗം ചേർന്ന് അതുല്യയുടെ ഭാഗം കേട്ട ശേഷം നടപടി തെറ്റാണെന്ന് വിലയിരുത്തി. ഇതിനിടെ ജോയിൻ സെക്രട്ടറി അൻസിബ ഹസൻ വ്യക്തിപരമായ കാരണങ്ങളാൽ നൽകിയ രാജി സംഘടന അംഗീകരിച്ചു.