‘ഒരിക്കലും അമ്മച്ചി ഭയപ്പെടരുത്, ആരും ഇല്ലാതായി പോകുമെന്ന് പേടിക്കരുത്’: ഹൃദയത്തിൽ തൊടും കുറിപ്പുമായി മഞ്ജു പത്രോസ് Manju Pathrose's Emotional Mother's Day Tribute
മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടും കുറിപ്പുമായി നടി മഞ്ജു പത്രോസ്. അമ്മയില്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ പേടിയാണെന്നാണ് താരം കുറിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക്, ജീവിതം 44 വയസ്സില്‍ എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍ നിങ്ങള്‍ കൊണ്ട വെയിലിനെയും ഒഴുക്കിയ വിയര്‍പ്പിനെയും

മാതൃദിനത്തില്‍ അമ്മയെക്കുറിച്ച് ഹൃദയത്തിൽ തൊടും കുറിപ്പുമായി നടി മഞ്ജു പത്രോസ്. അമ്മയില്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ പേടിയാണെന്നാണ് താരം കുറിക്കുന്നത്.
‘എന്റെ പ്രിയപ്പെട്ട അമ്മച്ചിക്ക്, ജീവിതം 44 വയസ്സില്‍ എത്തി നില്‍ക്കുമ്പോഴാണ് ഞാന്‍ നിങ്ങള്‍ കൊണ്ട വെയിലിനെയും ഒഴുക്കിയ വിയര്‍പ്പിനെയും ഉളളിലൊതുക്കിയ ആവലാതികളെയും കുറിച്ച് അറിയുന്നത്. എന്റെ ഇന്നലേകളില്‍ ഞാന്‍ ഒരുപാട് ഒച്ച ഉയര്‍ത്തി സംസാരിച്ചിട്ടുണ്ട്. വഴക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നന്ദികേട് കാണിച്ചിട്ടുണ്ട്. ഒരു മാപ്പ് പോലും ഞാന്‍ ചോദിച്ചില്ല.
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. കാരണം മാപ്പിനും അപ്പുറം എന്റെ അമ്മ എന്നെ സ്‌നേഹിക്കും. ആ ഉറപ്പ് എനിക്ക് നിങ്ങളില്‍ തോന്നിയിട്ടുണ്ട്. ഒരിക്കലും അമ്മച്ചി ഭയപ്പെടരുത്. ആരും ഇല്ലാതായി പോകുമെന്ന് പേടിക്കരുത്. നിങ്ങള്‍ക്ക് ഞങ്ങളുണ്ട്. നിങ്ങള്‍ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തിയ രണ്ട് മക്കള്‍. ഞങ്ങള്‍ ഇല്ലാതായാലേ നിങ്ങള്‍ ഈ ഭൂമിയില്‍ ഒറ്റക്കാവൂ. എനിക്ക് എവിടെ ജീവിക്കാനും പേടിയില്ല. പക്ഷേ എന്റെ അമ്മയില്ലാത്തിടത്ത് അങ്ങനെ ഒരു ലോകത്ത് ജീവിക്കാന്‍ പേടിയാണ്’ എന്നാണ് മഞ്ജു പത്രോസ് കുറിച്ചത്.
നിരവധി ആരാധകരാണ് മഞ്ജുവിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.