‘വിവാഹ മോചിതനായി നശിച്ചു നാറാണക്കല്ലായി നിന്നൊരു വ്യക്തിക്കാണ് ഞാൻ എന്റെ ജീവിതം കൊടുത്തത്’: അമേയ നായർ പറയുന്നു Ameya Nair Speaks Out on Men's Marital Struggles
വിവാഹജീവിതത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന മാനസിക സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ചും സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അമേയ നായർ. താനും മുൻഭാര്യ ആരതിയും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളുടെയും വിവാഹമോചന വാർത്തകളുടെയും പശ്ചാത്തലത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും

വിവാഹജീവിതത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന മാനസിക സാമ്പത്തിക നിയന്ത്രണങ്ങളെക്കുറിച്ചും സ്വന്തം ജീവിതാനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അമേയ നായർ. താനും മുൻഭാര്യ ആരതിയും തമ്മിലുള്ള വ്യക്തിപരമായ തർക്കങ്ങളുടെയും വിവാഹമോചന വാർത്തകളുടെയും പശ്ചാത്തലത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സാമ്പത്തിക കാര്യങ്ങളിൽ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നുമുള്ള നടൻ രവി മോഹന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന് പിന്തുണയുമായി അമേയ രംഗത്തെത്തിയത്.
‘ഗാർഹിക പീഡനം ഇന്നത്തെ തലമുറയിലെ പുരുഷന്മാരും അനുഭവിക്കുന്നുണ്ട്. മെന്റലി, ഇമോഷനലി, ഫിനാൻഷ്യൽ കൺട്രോളിങ് മാര്യേജ് ലൈഫിൽ ഇന്ന് പുരുഷന്മാരും അനുഭവിക്കുന്നുണ്ട്.
എന്റെ വിവാഹമോചനത്തിന്റെ സമയത്ത് ഞാനൊരു സെലിബ്രിറ്റിയായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ കഷ്ടപ്പാടുകൾ ആരും കണ്ടിട്ടില്ല. ഞാനും വളരെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് മക്കളെ വളർത്തിയ ഒരാളാണ്. വേറൊരാളുടെ ലൈഫിൽ പോയിട്ട്, ഒരു അമ്മയുടെയും കുഞ്ഞിന്റെയും ലൈഫ് എടുക്കേണ്ട കാര്യം എനിക്കില്ല. സെപ്പറേറ്റായി നിന്ന്, നശിച്ച്, നാറാണക്കല്ലായി നിന്നൊരു വ്യക്തിക്കാണ് ഞാൻ എന്റെ ലൈഫ് കൊടുത്തതെന്ന ബോധ്യം എനിക്കുണ്ട്.
അതുകൊണ്ട് തന്നെ എനിക്കെതിരെ വരുന്ന കല്ലേറുകളൊന്നും ഞാൻ കണക്കിലെടുക്കാറില്ല. എല്ലാവർക്കും ഒരേ മാനസികാവസ്ഥ ആയിരിക്കില്ലല്ലോ അതുകൊണ്ടാണ് സ്വന്തം മക്കളുടെ കാര്യം പറഞ്ഞ് രവി മോഹന് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആക്രോശിക്കേണ്ടി വന്നത്’– അമേയ പറയുന്നു.
സീരിയൽ നടൻ ജിഷിൻ ആണ് അമേയയുടെ പങ്കാളി. രണ്ടാളുടെയും രണ്ടാം വിവാഹമാണിത്.