‘വിവാഹനിശ്ചയത്തിന്റെ തിരക്കിലാണെങ്കിലും ‘ദൃശ്യം 3’ കാണാതിരിക്കാൻ കഴിയില്ല’: കുടുംബത്തോടൊപ്പം സിനിമ കണ്ട് ആശ ശരത് Asha Sharath's Drishyam 3 Family Outing Steals the Spotlight
‘ദൃശ്യം 3’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ഐ.ജി. ഗീത പ്രഭാകറിനെ അവതരിപ്പിച്ച നടി ആശ ശരത്ത് കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആശാ ശരത്തിന്റെ മകൾ കീർത്തന ശരത്താണ് അമ്മയ്ക്കും കുടുംബത്തിനുമൊപ്പം

‘ദൃശ്യം 3’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ഐ.ജി. ഗീത പ്രഭാകറിനെ അവതരിപ്പിച്ച നടി ആശ ശരത്ത് കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആശാ ശരത്തിന്റെ മകൾ കീർത്തന ശരത്താണ് അമ്മയ്ക്കും കുടുംബത്തിനുമൊപ്പം തിയറ്ററിലെത്തിയ സന്തോഷം കുറിച്ച് വിഡിയോ പങ്കുവച്ചത്. ‘കുടുംബത്തോടൊപ്പം ദൃശ്യം കാണുന്നു’ എന്ന കുറിപ്പോടെയാണ് കീർത്തന ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
തന്റെ വിവാഹനിശ്ചയത്തിന്റെ തിരക്കുകൾക്കിടയിലും ‘ദൃശ്യം 3’ കാണാൻ സമയം കണ്ടെത്തിയതിനെക്കുറിച്ച് വളരെ രസകരമായ ഒരു കുറിപ്പും കീർത്തന വിഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. വിവാഹനിശ്ചയം നടക്കാൻ പോവുകയാണെങ്കിലും ദൃശ്യം 3 റിലീസ് ചെയ്താൽ അത് കാണാതിരിക്കാൻ കഴിയില്ലെന്നാണ് കീർത്തന പറയുന്നത്. കുടുംബത്തോടൊപ്പം തിയറ്ററിലിരിക്കുമ്പോൾ താൻ ചെയ്യുന്നത് കാണുമ്പോൾ സഹോദരിക്ക് ‘ക്രിഞ്ച്’ ആയി തോന്നുന്നുണ്ടെന്നും എന്നാൽ അച്ഛന് താൻ ക്യൂട്ട് ആണെന്നും കീർത്തന കുറിച്ചു. ഒപ്പം കാണികൾക്കിടയിൽ ഇരിക്കുന്നത് യഥാർഥത്തിൽ ഗീത പ്രഭാകർ ആണോ എന്ന് ചോദിച്ചുകൊണ്ട് അമ്മൂമ്മയും തങ്ങൾക്കൊപ്പമുണ്ടെന്ന് താരം പറയുന്നുണ്ട്. ഗീത പ്രഭാകർ വരുന്നുണ്ടെന്നും ജോർജുകുട്ടി കരുതിയിരുന്നോളൂ എന്നു പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.