‘എന്റെ പൊന്നു ടിനി, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്... എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്’: സുധീർ Sudheer's Strong Rebuttal in AMMA Association Dispute
താരസംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത തർക്കത്തെത്തുടർന്ന് ടിനി ടോമിനെതിരെ നീന കുറുപ്പും അൻസിബ ഹസ്സനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി നടന്‍ സുധീര്‍. 'എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ

താരസംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത തർക്കത്തെത്തുടർന്ന് ടിനി ടോമിനെതിരെ നീന കുറുപ്പും അൻസിബ ഹസ്സനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി നടന്‍ സുധീര്‍.
'എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ മറ്റേതല്ല’, എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്.
നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, നിങ്ങൾ നിങ്ങളുടെ പ്രഫഷനില്‍ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുെട കാര്യം നോക്കി ജീവിക്ക്. ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്. ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ട്. സമയം കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ വല്ലോ പണിക്കും പൊയ്ക്കൂടെ.
‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല’.– സുധീര്‍ പറഞ്ഞു.
‘അമ്മ’യുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തങ്ങളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നടിമാരുടെ വെളിപ്പെടുത്തൽ. അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നും, നീനാ കുറുപ്പിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതികൾ.