‘പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത്’: ഒന്നും അവസാനിച്ചിട്ടില്ലെന്ന് ശ്വേത Shwetha Menon Resigns from AMMA Citing Self-Respect
അമ്മ സംഘടനയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി ശ്വേത മേനോൻ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിൽ, വ്യക്തിഹത്യയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും നേരിട്ടതിനാലാണ് താൻ രാജി വെച്ചതെന്നും, ആരുടെയും കളിപ്പാവയാകാൻ താൽപ്പര്യമില്ലെന്നും വ്യക്തമാക്കി. ആത്മാഭിമാനം കൊണ്ടാണ് രാജിയെന്നും, ഒരു നിലപാടുള്ള സ്ത്രീ എന്ന നിലയിലാണ് ഈ തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു. അമ്മയുടെ തിരഞ്ഞെടുപ്പിന് മുമ്പ് തനിക്കെതിരെ പ്രചാരണങ്ങൾ നടന്നെങ്കിലും ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടതായും, തന്റെ ഭരണസമിതിയുടെയും മുൻ കമ്മിറ്റികളുടെയും കണക്കുകൾ വിശദമായി പരിശോധിക്കാൻ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടു. താൻ സംഘപരിവാർ പക്ഷത്തോ കമ്മ്യൂണിസ്റ്റ് പക്ഷത്തോ ഇല്ലെന്നും, കേന്ദ്ര സർക്കാരിന്റെയോ എൽഡിഎഫ് സർക്കാരിന്റെയോ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. "തുടരും... പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത്" എന്ന് കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് സൂചന നൽകി.

അമ്മ സംഘടനയില്‍ നിന്നു രാജി വച്ചതിനു പിന്നാലെ സോഷ്യൽ മീഡിയ കുറിപ്പുമായി നടി ശ്വേത മേനോൻ. ആരുടെയും കളിപ്പാവയാകാന്‍ താല്‍പര്യമില്ല. ബലഹീനത കൊണ്ടല്ല ആത്മാഭിമാനം കൊണ്ടാണ് രാജി. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയാണ് തനിക്കെതിരെ നടന്നതെന്നും ശ്വേത കുറിച്ചു. തുടർച്ചയായി വ്യക്തി അധിക്ഷേപം നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് അമ്മയിലെ രാജിയെന്നാണ് താരം പറയുന്നത്.
ഒന്നും ഇവിടെ അവസാനിക്കുന്നില്ല. തുടങ്ങുകയാണ്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്‍പ് തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. ഇതിനെയെല്ലാം മറികടന്ന് ഭൂരിഭാഗം അമ്മ അംഗങ്ങളുടെയും വോട്ട് നേടിയാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടത്. കഴിവിന്റെ പരമാവധി ചെയ്തെന്ന് ഉറപ്പാണ്.
മുന്‍ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ നടപടികള്‍ അന്വേഷിക്കാതിരിക്കാന്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രദ്ധിച്ചു. തന്റെ ഭരണസമിതിയുടേതുള്‍പ്പടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും കണക്കുകൾ വിശദമായി പരിശോധിക്കണം. ഫോറൻസിക് ഓഡിറ്റ് നടത്താൻ ചുമതലപ്പെടുത്തണമെന്നും ശ്വേത ആവശ്യപ്പെട്ടു.
‘രാജിക്ക് ശേഷവും പുതുതായി ഇറക്കുമതി ചെയ്ത കഥാപാത്രങ്ങളിലൂടെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കാം. ഞാൻ ഒരു സംഘിയുമല്ല, ഒരു കമ്മിയുമല്ല. എല്ലാവരും ക്ഷണം തേടി പോകുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെയോ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെയോ ഒരു പരിപാടിയിലും ഞാന്‍ പങ്കെടുത്തിട്ടില്ല. അമ്മ പ്രസിഡന്റാകുന്നതിന് മുൻപും ശേഷവും പങ്കെടുത്തിട്ടില്ല’.– ശ്വേത കുറിച്ചു. ‘തുടരും… പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത്’ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.