‘ഞാൻ ഒരിക്കലും തോറ്റുകൊടുക്കില്ല, പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും’: തുറന്നു പറഞ്ഞ് ഗായത്രി അശോക് Gayathri Ashok Opens Up About Mental Health Battle and Survival
'ഫൂട്ടേജ്', 'ലഡു' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ഗായത്രി അശോക്, കഴിഞ്ഞ അഞ്ച് മാസമായി താൻ അനുഭവിച്ച കഠിനമായ മാനസികാവസ്ഥകളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഈ കാലയളവിൽ പൊതുവേദികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന താരം, അപ്രതീക്ഷിതമായ പ്രതിസന്ധികളിലൂടെ കടന്നുപോയെന്നും, ഉറക്കമില്ലാത്ത രാത്രികളും പരിഭ്രാന്തിയും ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള ഭയവും തന്നെ വേട്ടയാടിയെന്നും വെളിപ്പെടുത്തി. മാനസികമായ ഭാരം കാരണം ശരീരഭാരം വർദ്ധിക്കുകയും ഇഷ്ടവിഷയങ്ങളിൽ പോലും താല്പര്യം നഷ്ടപ്പെടുകയും ചെയ്തെന്നും, ജീവിതം അവസാനിച്ചുവെന്ന് പോലും തോന്നിയിരുന്നതായും ഗായത്രി വിശദീകരിച്ചു. ഈ അവസ്ഥകളെ അതിജീവിക്കാൻ മറ്റുള്ളവരുടെ സഹായം തേടാനും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ സ്വീകരിക്കാനും താൻ തയ്യാറായെന്നും, തെറാപ്പിയിലൂടെയും സ്വയം രോഗശാന്തിയിലൂടെയും കൂടുതൽ ശക്തയായി തിരിച്ചെത്താൻ കഴിഞ്ഞെന്നും അവർ കൂട്ടിച്ചേർത്തു. ഈ യാത്രയിൽ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച നടി, തന്റെ പോരാട്ടങ്ങൾ തുടരുമെന്നും ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ കൃതജ്ഞതയുണ്ടെന്നും വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് മാസമായി താൻ കടന്നുപോയ കഠിനമായ മാനസികാവസ്ഥകളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടി ഗായത്രി അശോക്. ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ നിന്നും പൊതുവേദികളിൽ നിന്നും പൂർണമായി വിട്ടുനിന്ന താരം ഇതിന്റെ കാരണങ്ങളെല്ലാം പങ്കുവച്ചാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.
‘ഫൂട്ടേജ്’, ‘ലഡു’ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി.
‘5 മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയ ഗ്രിഡിലേക്ക് വന്നിരിക്കുകയാണ്. ഈ യാത്രയെക്കുറിച്ചുള്ള ചില കാര്യങ്ങൾ അടുത്ത സ്ലൈഡുകളിൽ പങ്കുവെച്ചിട്ടുണ്ട്... സമയമെടുത്ത് അതൊന്ന് വായിച്ചു നോക്കുമല്ലോ’ എന്നാണ് ഗായത്രി കുറിച്ചത്.
‘പ്രതീക്ഷയോടെ മുന്നോട്ട് ...അഞ്ച് മാസത്തെ പൂർണമായ നിശബ്ദതയ്ക്കും സോഷ്യൽ മീഡിയയിൽ നിന്നുള്ള വിട്ടുനിൽക്കലിനും ശേഷം, ഒടുവിൽ ഞാൻ ഇൻസ്റ്റഗ്രാമിലേക്ക് മടങ്ങിയെത്തുകയാണ്. കഠിനവും മാനസികമായി ഏറെ തളർത്തുന്നതുമായ ഒരു കാലഘട്ടത്തിലൂടെ ശാന്തമായി കടന്നുപോകാനും, അതിനോട് പോരാടി ജയിക്കാനുമാണ് ഞാൻ ഈ സമയം മാറ്റിവച്ചത്.
തുറന്നുപറഞ്ഞാൽ, ഞാൻ പൂർണമായും തകർന്നുപോയിരുന്നു; ഒരിക്കലും പ്രതീക്ഷിക്കാത്ത ചില പ്രതിസന്ധികളോടാണ് എനിക്ക് പോരാടേണ്ടി വന്നത്. ആഴ്ചകളോളം ഉറക്കമില്ലാത്ത രാത്രികളും കഠിനമായ പരിഭ്രാന്തിയും പെട്ടെന്നുണ്ടായ ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള ഭയവുമെല്ലാം എന്നെ വേട്ടയാടി. മാനസികമായ ആ വലിയ ഭാരത്തെ അതിജീവിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ എനിക്ക് ഏതാണ്ട് 10 കിലോഗ്രാമോളം ശരീരഭാരം കൂടുകപോലുമുണ്ടായി. എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളിൽ പോലും താല്പര്യം നഷ്ടപ്പെട്ടു. പലപ്പോഴും ആ വേദന താങ്ങാനാവാത്ത വിധം കഠിനമായിരുന്നു. ഞാൻ വീണ്ടും പഴയതുപോലെയാകുമെന്ന പ്രതീക്ഷ പൂർണമായും നഷ്ടപ്പെട്ട്, ഇതെന്റെ അവസാനമാണെന്ന് വരെ ഞാൻ കരുതിയ നിമിഷങ്ങളുണ്ടായിരുന്നു.
വികാരങ്ങൾ അണപൊട്ടിയൊഴുകിയപ്പോൾ, കരച്ചിൽ അടക്കാനാവാതെ തളർന്നുപോയ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ആ കണ്ണീരിലും ഉച്ചത്തിലുള്ള കരച്ചിലിലും ഞാൻ ഒരു ചിന്തയെ മാത്രം മുറുകെ പിടിച്ചു: ‘ഈ മാറ്റങ്ങളെല്ലാം നല്ലതിനാണ്’ എന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു. എന്നെ കൂടുതൽ ശക്തയാക്കാൻ വേണ്ടിയുള്ള ഒരു യാത്രയാണ് ഇതെന്ന് തിരിച്ചറിഞ്ഞ് ഞാൻ അതിന് പൂർണ്ണമായി കീഴടങ്ങി.
എന്റെ ജീവിതത്തിൽ ആദ്യമായി, മറ്റുള്ളവരുടെ സഹായം തേടാൻ ഞാൻ തയാറായി. ഞാൻ വീണുപോയ നിമിഷങ്ങളിൽ എന്നെ താങ്ങിനിർത്താൻ എന്റെ പ്രിയപ്പെട്ടവരെ ഞാൻ അനുവദിച്ചു. അവർ എനിക്ക് നൽകിയ പിന്തുണ വാക്കുകൾക്ക് അപ്പുറമായിരുന്നു. എന്റെ കുടുംബവും, ഏറ്റവും അടുത്ത സുഹൃത്തുക്കളും, ഒപ്പം ഒട്ടും പ്രതീക്ഷിക്കാത്ത ചില നല്ല മനുഷ്യരും എന്നെ ചേർത്തുപിടിക്കാൻ ഓടിയെത്തി. എന്റെ വികാരങ്ങളെ ഞാൻ ഒളിച്ചോടാതെ അഭിമുഖീകരിച്ചു...അതിന്റെ ഓരോ അംശവും ഞാൻ അനുഭവിച്ചറിഞ്ഞു. അതോടൊപ്പം തെറാപ്പിയിലൂടെ കഠിനമായി പ്രയത്നിക്കുകയും ചെയ്തു.
അതുകൊണ്ടുതന്നെയാണ്, ഇന്ന് ആത്മാർഥമായ സന്തോഷത്തോടെയും കൂടുതൽ കരുത്തോടെയും എനിക്ക് ഇവിടെ നിൽക്കാൻ കഴിയുന്നത്. ഈ സമയമത്രയും എന്നെ അന്വേഷിക്കുകയും, ആശ്വാസവാക്കുകൾ അയക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള നന്ദി. ആ കാലയളവിൽ എനിക്ക് മറുപടി നൽകാൻ കഴിയാതെപോയ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു; ജീവിതത്തിലേക്ക് തിരിച്ചുവരാനും സ്വയം സുഖപ്പെടുത്താനും എനിക്ക് ബാഹ്യലോകത്തുനിന്ന് പൂർണമായും മാറിനിൽക്കേണ്ടി വന്നു.
എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി, ഒപ്പം ഒരു പരിധിവരെ എന്നെ പിന്തുണയ്ക്കാതിരുന്നവർക്കും നന്ദി. ഇതെല്ലാം കൊണ്ടാണ് ഇന്ന് ഞാൻ കൂടുതൽ കരുത്തയായത്. ഞാൻ ഒരിക്കലും തോറ്റുകൊടുക്കില്ല, എന്ത് വന്നാലും എന്റെ പോരാട്ടങ്ങൾ ഞാൻ തുടർന്നുകൊണ്ടേയിരിക്കും. ജീവിതത്തിന്റെ ശരിയായ പാതയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ ഞാൻ ഏറെ കൃതജ്ഞയാണ്. നിങ്ങളെയെല്ലാം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം’ എന്നാണ് ഗായത്രി അശോക് പങ്കുവച്ച സ്ലൈഡിലെ വരികൾ.