നടി സീമ ജി. നായർ അഭിനയരംഗത്തിനപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് താങ്ങും തണലുമാകുന്നതിനിടയിൽ, തൻ്റെ പ്രവർത്തനങ്ങൾ കാരണം താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി. മറ്റുള്ളവരുടെ വേദനകളോട് അമിതമായി പ്രതികരിക്കുന്നതും അവരെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതും സ്വന്തം ആരോഗ്യത്തെയും സമാധാനത്തെയും ബാധിക്കുന്നതായി അവർ പറയുന്നു. സഹായം ചെയ്യുന്നവർ പിന്നീട് അവരെ ശ്രദ്ധിക്കേണ്ടതില്ലെന്ന ഉപദേശങ്ങൾ ലഭിച്ചെങ്കിലും, ആരെയും പാതിവഴിയിൽ ഉപേക്ഷിക്കാൻ മനസ്സനുവദിക്കാത്തതിനാലാണ് താൻ തുടർന്നും സഹായിക്കുന്നതെന്നും, എന്നാൽ ഇത് സ്വന്തം ആരോഗ്യത്തെയും സാമ്പത്തികാവസ്ഥയെയും ബാധിക്കുന്നതുകൊണ്ട് പതിയെ മാറാൻ ശ്രമിക്കുകയാണെന്നും, എന്നിട്ടും തൻ്റെ നന്മകൾ ചില കാര്യങ്ങളിൽ 'ബൂമറാങ്ങു' പോലെ തിരിയെ വരുന്നുണ്ടെന്നും സീമ ജി. നായർ കുറിച്ചു.

നിരാലംബരായ നിരവധി മനുഷ്യരുടെ ജീവിതത്തിൽ നൻമയുടെ വെട്ടം പകരുന്നയാളാണ് നടി സീമ ജി.നായർ. അഭിനയത്തിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് താങ്ങും തണലുമാകാന്‍ സീമ ജി നായര്‍ക്ക് സാധിച്ചു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പട്ട് സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ADVERTISEMENT

‘എന്ത് ചെയ്താലും കുറ്റം, പറഞ്ഞാലും കുറ്റം, ചിലപ്പോള്‍ മനസ്സ് മടുക്കുന്നു, ഒന്നും മിണ്ടാതെ, ആരെയും ശ്രദ്ധിക്കാതെ, അവനവന്റെ കാര്യം നോക്കിയിരുന്നാല്‍ ആരോഗ്യം എങ്കിലും മിച്ചം കിട്ടും,സിദ്ധുവിന്റെ മരണശേഷം വീട്ടില്‍ വരുമ്പോളാണ്, എന്നെ സ്‌നേഹിക്കുന്നവര്‍ പറഞ്ഞത് സീമ ഇതൊക്കെ നിര്‍ത്തു, നിന്റെ ആരോഗ്യം പോകുന്നു, നീ എന്തിനാണ് എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതെന്ന്, ഒരു സഹായം ചെയ്താല്‍ അതവിടെ അവസാനിപ്പിക്കു, പിന്നെ അവര്‍ക്കെന്തായി, അവര്‍ എങ്ങനെ പോകുന്നു എന്നൊന്നും നീ ചിന്തിക്കണ്ടായെന്ന്, ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്, അവരുടെ വേദനകള്‍ എന്റെ വേദനകള്‍ ആയി മാറുമ്പോള്‍, അവരെക്കാളും കൂടുതല്‍ എന്നെ അത് ബാധിക്കുന്നു, ആരെയും പാതിയില്‍ നിര്‍ത്തി പോകാന്‍ മനസ്സ് അനുവദിക്കുന്നില്ല.

ADVERTISEMENT

പയ്യെ, പയ്യെ, മാറണം,അതിനുള്ള ശ്രമത്തില്‍ ആണ്. ഒന്നും ചെയ്യാതെ ഇരിക്കുന്നവര്‍ക്ക് മനസമാധാനം എങ്കിലും കിട്ടും, ഇപ്പോള്‍ ചുരുക്കം പറഞ്ഞാല്‍ ഒന്നും ഇല്ലാത്ത അവസ്ഥ. .ജോലി ചെയ്താലല്ലേ ജീവിക്കാന്‍ പറ്റു, അപ്പോള്‍ ആരോഗ്യവും പോയി, മനസമാധാനവും ഇല്ലാതെ വന്നാലോ. അപ്പോള്‍ പതിവ് പോലെ നന്മകള്‍ നേരുന്നു. ഇനിയും ചിലത് ബൂമറാങ്ങു പോലെ വരുന്നുണ്ട് കേട്ടോ’ എന്നാണ് സീമ ജി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT
Seema G Nair's Inspiring Philanthropic Journey:

Seema G Nair, a renowned actress, is widely recognized for her significant contributions to charity and philanthropy beyond her acting career. Her recent social media post highlights the emotional toll her extensive humanitarian efforts have taken on her, expressing feelings of being overwhelmed and disheartened by criticism despite her good intentions.

ADVERTISEMENT