‘പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള എന്റെ പൊന്നുമകളുടെ മുഖം ഓർക്കുമ്പോഴാണ്’: വേദനയോടെ ലക്ഷ്മി Lakshmi Priya's Viral Comment Addresses Criticism
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടി ലക്ഷ്മിപ്രിയയ്ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയായി, തന്നെ വിമർശിക്കുന്ന ഒരു യൂട്യൂബ് റിയാക്ഷൻ വീഡിയോയ്ക്ക് താഴെ നടി പങ്കുവെച്ച കമന്റ് വൈറലാകുന്നു. താൻ നാട്ടുകാർക്കും വിമർശകർക്കും എന്തു ദ്രോഹമാണ് ചെയ്തതെന്ന് സത്യസന്ധമായി പറയാമോ എന്ന് ചോദിച്ച ലക്ഷ്മിപ്രിയ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ തന്റെ ജീവിതത്തെ ചോദ്യം ചെയ്തും പരിഹസിച്ചും പണം നേടുന്നത് കാണുമ്പോൾ മകളുടെ മുഖമോർത്ത് പലതവണ ആത്മഹത്യയിൽ നിന്ന് പിന്മാറിയതായി വേദനയോടെ വെളിപ്പെടുത്തി. കേട്ടുകേൾവികൾ വെച്ച് സത്യമറിയാതെ ആരെയും വിധിക്കരുതെന്നും, തനിക്കുള്ളത്ര മനക്കട്ടി മറ്റുള്ളവർക്കുണ്ടാവില്ലെന്നും അവർ ഓർമ്മിപ്പിച്ചു. ഇതിന് മറുപടിയായി, ദ്രോഹിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുടുംബസംഗമത്തിലെ വോയിസ് ക്ലിപ്പ് സംയമനമില്ലാതെ അവതരിപ്പിച്ചത് വേദനിപ്പിച്ചെന്നും, ലക്ഷ്മി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും എന്നാൽ വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നതായും യൂട്യൂബർ അൻസൂസ് പ്രതികരിച്ചു.

തന്നെ വിമർശിക്കുന്ന റിയാക്ഷൻ വിഡിയോയ്ക്ക് താഴെ നടി ലക്ഷ്മിപ്രിയ ഇട്ട കമൻറ് വൈറൽ ആകുന്നു. താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ലക്ഷ്മി പ്രിയയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർന്നത്. നടി ഉഷ ഹസീന, ലക്ഷ്മി പ്രിയയ്ക്ക് എതിരെ സംസാരിക്കുന്ന വിഡിയോയ്ക്ക് റിയാക്ഷൻ ചെയ്ത അൻസൂസ് മീഡിയ എന്ന യുട്യൂബ് ചാനലിന് ആയിരുന്നു ലക്ഷ്മിയുടെ മറുപടി.
‘ചത്തേനെ സഹോദരാ. ലക്ഷ്മി പ്രിയ എന്ന ഞാൻ എന്തു ദ്രോഹമാണ് നാട്ടുകാർക്കും ഈ പറയുന്ന മനുഷ്യർക്കും ചെയ്തത് എന്ന് സത്യസന്ധമായി ഒന്ന് പറഞ്ഞു തന്നിരുന്നുവെങ്കിൽ.. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിങ്ങൾ പോലും എന്റെ ജീവിതത്തെ ചോദ്യം ചെയ്തു കൊണ്ടും പരിഹസിച്ചു കൊണ്ടും കാശുണ്ടാക്കി ജീവിക്കുന്നത് കാണുമ്പോ പലവട്ടം കഴുത്തിലിട്ട കുരുക്ക് ഊരി എറിയുന്നത് 10 വയസ്സുള്ള എന്റെ പൊന്നു മകളുടെ മുഖം ഓർക്കുമ്പോഴാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒന്നു മാത്രം തുറന്നു പറയാം. കേട്ടു കേൾവികൾ വച്ച് സത്യമറിയാതെ ആരെയും വിധിക്കരുത്. അവർക്ക് ചിലപ്പോൾ എന്റെ അത്ര മനക്കട്ടി ഉണ്ടാവില്ല സഹോദരാ. ദ്രോഹിച്ചു മതിയായി എന്ന് തോന്നുമ്പോ മാത്രം നിർത്തുക. നന്ദി’ എന്നായിരുന്നു ലക്ഷ്മി കമന്റിട്ടത്.
പിന്നാലെ പ്രതികരണവുമായി അൻസൂസും രംഗത്തെത്തി. ‘ലക്ഷ്മി, ഞാന്‍ നിങ്ങളെ ദ്രോഹിക്കാന്‍ വേണ്ടിയൊന്നും പറഞ്ഞിട്ടില്ല. എനിക്ക് നിങ്ങളോട് ആകെ ദേഷ്യം തോന്നിയ കാര്യം അന്നത്തെ കുടുംബസംഗമത്തില്‍ നടന്ന ആ വോയ്സ് ക്ലിപ്പ് മാത്രം ആണ്. നിങ്ങള്‍ അവിടെ ഒന്ന് സംയമനം പാലിച്ച്, അത് നല്ല രീതിയില്‍ ഒന്ന് ഡെലിവെര്‍ ചെയ്തിരുന്നുവെങ്കില്‍ എല്ലാവരും ലക്ഷ്മിയുടെ കൂടെ നിന്നെനെ. പിന്നെ എന്തിന് ലക്ഷ്മി ആത്മഹത്യ ചെയ്യണം ? നിങ്ങള്‍ക്ക് ഇതൊന്നും ഏല്‍ക്കില്ലെന്ന് പറഞ്ഞത് ലക്ഷ്മി തന്നെയല്ലേ? എന്തായാലും എന്‍റെ സൈഡില്‍ നിന്ന് എന്തേലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക ലക്ഷ്മി...’ എന്നായിരുന്നു മറുപടി.