‘എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു’: എം.എ. നിഷാദിന്റെ കുറിപ്പ് Director MA Nishad Condemns Vandalism of 'Lark' Movie Posters
‘ലർക്ക്’ എന്ന പുതിയ സിനിമയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നത് തന്നെ വേദനിപ്പിക്കുന്നു എന്ന് സംവിധായകൻ എം.എ. നിഷാദ് അറിയിച്ചു. തന്നോട് വ്യക്തിപരമായും ആശയപരമായും ശത്രുത പുലർത്തുന്നവരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് വഴി പ്രതികരിച്ചു. തന്റെ മുഖത്തോടൊപ്പം സഹനടൻ ടി.ജി. രവിയുടെ മുഖവും പോസ്റ്ററിൽ നശിപ്പിക്കപ്പെട്ടതിനെയും അദ്ദേഹം ഖേദത്തോടെ പരാമർശിച്ചു. ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്ന ‘ലർക്ക്’ സിനിമയുടെ പ്രധാന താരങ്ങൾ സൈജു കുറുപ്പും അജു വർഗീസുമാണ്.

‘ലർക്ക്’ സിനിമയുടെ പോസ്റ്റർ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ സംവിധായകൻ എം.എ. നിഷാദ്. തന്നോട് ശത്രുത പുലർത്തുന്നവർ ചരിത്രം ആവർത്തിക്കുകയാണെന്ന് നിഷാദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘ലർക്ക്’ന്റെ പോസ്റ്ററുകൾ പാതയോരങ്ങളിൽ നിറയുമ്പോൾ സ്വാഭാവികമായ ചില ഉപദ്രവങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്റെ സിനിമയുടെ പോസ്റ്റർ കീറുന്നതും നശിപ്പിക്കുന്നതുമൊക്കെ കുറെക്കാലമായി കണ്ടുവരുന്ന ഒരു നാട്ടുനടപ്പാണെന്ന് ഞാൻ തമാശയായി പറയാറുണ്ട്. എന്നോട് രാഷ്ട്രീയപരമായും, ആശയപരമായും വിയോജിപ്പുള്ളവർ തുടങ്ങി, അകാരണമായ ശത്രുത പുലർത്തുന്നവർ വരെയുള്ള ഒരു കൂട്ടമാളുകൾ ചരിത്രം ആവർത്തിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
ഇത്തവണയും എന്റെ മുഖം കണ്ടപാടെ ഓപ്പറേഷൻ തുടങ്ങി.. പക്ഷേ നിർഭാഗ്യവശാൽ എന്റെ മുഖത്തിനൊപ്പം പാവം ടി.ജി. രവിച്ചേട്ടന്റെ മുഖവും നശിപ്പിച്ചു. അതെന്തിനാണാവോ എന്തോ... കീറാൻ വേണ്ടിയാണെങ്കിലും പോസ്റ്റർ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. അതിനപ്പുറമൊന്നും നിങ്ങൾക്ക് ചെയ്യാനാവില്ലെന്നറിയാം. കൂടുതൽ അക്രമങ്ങൾ അഴിച്ചുവിടുക... അയാം വെയ്റ്റിംഗ്’ എന്നാണ് നിഷാദ് കുറിച്ചത്.
എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്കി’ൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് പ്രധാന താരങ്ങൾ. ജൂലൈ 24-ന് ‘ലർക്ക്’ തിയറ്ററുകളിലെത്തും.