‘ഇന്നലെ വരെ എന്റെ വിരലിൽ തൂങ്ങി നടന്ന നീ ഇപ്പോൾ എന്റെ കൂട്ടുകാരിയെപ്പോലെ ഒപ്പം നടക്കുന്നു’: ആശംസകൾ നേർന്ന് ഗായത്രി അരുൺ
മകള്‍ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പുമായി നടി ഗായത്രി അരുൺ. ‘എത്ര പെട്ടെന്നാണ് നീ വലുതായത്! ഇന്നലെ വരെ എന്റെ വിരലിൽ തൂങ്ങി നടന്ന നീ, ഇന്ന് എന്റെ കൂടെ ഒരു കുഞ്ഞ് കൂട്ടുകാരിയെപ്പോലെ എല്ലാത്തിനും ഒപ്പം നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. വർഷങ്ങളൊക്കെ എങ്ങോട്ടാണ് കടന്നുപോയതെന്ന്

മകള്‍ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പുമായി നടി ഗായത്രി അരുൺ.
‘എത്ര പെട്ടെന്നാണ് നീ വലുതായത്! ഇന്നലെ വരെ എന്റെ വിരലിൽ തൂങ്ങി നടന്ന നീ, ഇന്ന് എന്റെ കൂടെ ഒരു കുഞ്ഞ് കൂട്ടുകാരിയെപ്പോലെ എല്ലാത്തിനും ഒപ്പം നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. വർഷങ്ങളൊക്കെ എങ്ങോട്ടാണ് കടന്നുപോയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സ്നേഹവും ധൈര്യവും സന്തോഷവും നിറഞ്ഞ ഒരു നല്ല കുട്ടിയായി നീ വളരണം. എന്റെ രാജകുമാരി. നീ എത്ര വളർന്നാലും ജീവിതത്തിൽ എവിടെയെത്തിയാലും, നീ എപ്പോഴും എന്റെ കൊച്ചു പൊന്നൂസ് ആയിരിക്കും... എന്റെ ഏറ്റവും വലിയ അനുഗ്രഹമാണു നീ... നിന്നെ അമ്മക്കൊരുപാടിഷ്ടമാണ്!’ എന്നാണ് വിഡിയോയ്ക്കൊപ്പം ഗായത്രി കുറിച്ചത്.
കല്യാണിയുടെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ വീഡിയോയിൽ ചേർത്തിട്ടുമുണ്ട്. നിരവധിയാലുകൾ ഗായത്രിയുടെ പോസ്റ്റിനു താഴെ കല്യാണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റിടുന്നുണ്ട്.
മലയാളികൾക്കു പ്രിയപ്പെട്ട താരമാണ് ഗായത്രി അരുൺ. ‘പരസ്‍പരം’ സീരിയലിലൂടെയാണ് ഗായത്രി ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും സജീവമാണ്.