തമിഴ്നാട്ടിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് മടങ്ങവേ പുലർച്ചെ ഹൈവേ ബ്ലോക്ക് ആയതിനെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടപ്പോൾ, പട്ടമംഗലത്ത് വെച്ച് കണ്ടുമുട്ടിയ ആരാധകനായ പാണ്ഡ്യനാണ് മമ്മൂട്ടിയുടെ വാഹനത്തിന് ഏകദേശം 10 കിലോമീറ്ററോളം വഴി കാണിച്ചു നൽകിയത്. ഗൂഗിളിന് പോലും അറിയാത്ത വഴികളിലൂടെയുള്ള ഈ സഹായത്തെ മമ്മൂട്ടി നേരിട്ടെത്തി നന്ദി അറിയിക്കുകയും ആ സ്നേഹത്തെ വിലമതിക്കുകയും ചെയ്തു. ഈ അനുഭവം ആരാധക സ്നേഹത്തിന്റെ തീവ്രതയെയും ഒരു സാധാരണ വ്യക്തിയുടെ നിസ്വാർത്ഥമായ സഹായത്തെയും എടുത്തു കാണിക്കുന്നു.

തമിഴ്നാട്ടിൽ പുലർച്ചെ മമ്മൂട്ടിക്ക് വഴികാട്ടിയായ ആരാധകനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നിർമാതാവ് ആന്റോ ജോസഫ്.

മമ്മൂട്ടി കമ്പനി നിർമിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽനിന്ന് മടങ്ങുമ്പോഴുണ്ടായ സംഭവമാണ് ആന്റോ വിവരിക്കുന്നത്.

ADVERTISEMENT

ആന്റോ ജോസഫിന്റെ കുറിപ്പ് –

അതിരുകടന്ന സ്‌നേഹം...

ADVERTISEMENT

‘നീങ്കൾ മമ്മൂട്ടി സാറാ ? എന്നെ ഫോളോ സൈ’

പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനായ കാരക്കുടിയിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും.

ADVERTISEMENT

തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു. രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.

അസ്വസ്ഥനായി മമ്മൂക്ക പറഞ്ഞു, ‘തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും’. ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.

പിഷാരടിയും ഞാനും പരസ്പരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി. സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല.

പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ. അയാൾ ചില വഴികളൊക്കെ പറയുന്നുണ്ട്, അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. ‘നീങ്ക മലയാളികളാ ?’ പിന്നെ കാറിനുള്ളിലേക്ക് തുറിച്ചു നോക്കി. മുഖത്ത് ആവേശവും അത്ഭുതവും വന്നു. ഉറക്കച്ചടവ് പമ്പ കടന്നു.

‘നീങ്ക മമ്മൂട്ടി സാറാ, എന്നെ ഫോളോ സെയ്...’

ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴികാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ).

‘അപ്പടിയെ സ്‌ട്രൈറ്റ് കേരള’, അയാൾ കൈ ചൂണ്ടി.

ഒരു നല്ല മനുഷ്യൻ. ‘അയാൾ നാളെ ആരോടെങ്കിലും പുലർച്ചെ മമ്മൂക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?’, പിഷാരടിയുടെ ചോദ്യം.

മമ്മൂക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി. അയാളെ ചേർത്തു പിടിച്ചു.

‘ഉൻ പേരെന്ന?’

‘പാണ്ഡ്യൻ’.

മമ്മൂക്കയുടെ കെയർ ആൻഡ് ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു, ‘അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ’.

PANDYAN, PAN- INDIAN ആകട്ടെ.

Mammootty's Fan Guides Actor Through Early Morning Road Block in Tamil Nadu:

Mammootty's fan guided the actor through a road block in Tamil Nadu early in the morning, a story shared by producer Anto Joseph which has gone viral. While returning from the location of a new film produced by Mammootty Company and directed by Nitish Sahadev, their car encountered a blocked highway near Tiruppathur. After an hour of being rerouted by Google Maps with no success, Mammootty suggested returning to their accommodation. While at a petrol pump in Pattadamangalam, a young man named Pandian, who was sleeping, recognized Mammootty and offered to guide them. Pandian led them for about 10 kilometers on his bike, showing them roads unknown to Google Maps. Mammootty expressed his gratitude by embracing Pandian and taking his contact information, leading to a discussion about sharing Pandian's 'care' and making him 'PANDYAN, PAN-INDIAN'.

ADVERTISEMENT