‘സുകുമാരിച്ചേച്ചി തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ ? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ’: വിനയന്റെ കുറിപ്പ് Vinayan's Note on Sukumari's Death Goes Viral
സംവിധായകൻ വിനയൻ നടൻ സുകുമാരിയുടെ മരണത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലാണ്. 'ആകാശഗംഗ' എന്ന ചിത്രത്തിനായി മായൂരി എന്ന നടിയെ കണ്ടെത്തുന്നതിൽ സുകുമാരി വഹിച്ച പങ്കിനെക്കുറിച്ചും, സിനിമയുടെ നിർണ്ണായക ഘട്ടങ്ങളിൽ അവർ നൽകിയ പിന്തുണയെക്കുറിച്ചും വിനയൻ ഓർക്കുന്നു. എന്നാൽ, പൂജാമുറിയിൽ വസ്ത്രത്തിൽ തീപിടിച്ച് സുകുമാരി മരിച്ചെന്ന വാർത്ത വിശ്വസിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. അവർ ജീവിതത്തിന്റെ അവസാന കാലത്ത് ദുഃഖിതയായിരുന്നു എന്നും, ഇതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടോ എന്നും വിനയൻ സംശയം പ്രകടിപ്പിക്കുന്നു. മായൂരിയുടെ ആകസ്മിക വിയോഗത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിക്കുന്നു.

നടി സുകുമാരിയെക്കുറിച്ച് സംവിധായകൻ വിനയന്റെ കുറിപ്പ് വൈറലാകുന്നു. സുകുമാരി തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ എന്ന സംശയം ഉന്നയിക്കുന്നുണ്ട് കുറിപ്പിലൂടെ വിനയൻ.
‘ഒരു ഓർമ്മച്ചിത്രം…
1998 ൽ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേർക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്.
യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിർത്തി വയ്കുമെന്ന ഘട്ടത്തിൽ സുകുമാരിച്ചേച്ചിയാണ് ചെന്നെയിൽ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്… എന്റെ ഇൻഡിപ്പെൻഡൻസ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിർണ്ണായക സമയങ്ങളിൽ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്… ചേച്ചി സെറ്റിലുണ്ടങ്കിൽ അതൊരു എനർജി ആണ്..
ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളിൽ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു പക്ഷേ 2005 ൽ 23-ാം വയസ്സിൽ അവർ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.
സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു..
എല്ലാവരേയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു …
പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാർത്ത ശരിയാണോ..? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?
പുതിതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തിൽ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്.. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓർത്തു പോയത്…’ എന്നാണ് വിനയൻ കുറിച്ചത്.