‘വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്നു തൃപ്തിപ്പെടുക’: പ്രതികരിച്ച് ഷേർഷ ഷെരീഫ് Actor Sherish Sheriff Responds to Hate Comments After Interfaith Wedding
നടനും തിരക്കഥാകൃത്തുമായ ഷേർഷ ഷെരീഫ്, നിത്യ സോളമനുമായുള്ള തന്റെ വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിദ്വേഷ കമന്റുകൾക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ്. രണ്ട് വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ളവർ സ്പെഷ്യൽ മാര്യേജ് ആക്ട് 1954 പ്രകാരം വിവാഹിതരായെന്നും, ഓരോരുത്തരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ടാണ് ഈ വിവാഹമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആശംസകൾക്കൊപ്പം വിദ്വേഷ സന്ദേശങ്ങളും ലഭിച്ച സാഹചര്യത്തിലാണ് ഷേർഷയുടെ പ്രതികരണം. ജാതി, മത, കുല വ്യത്യാസങ്ങൾ നോക്കാതെ സ്നേഹിക്കാനും ഒരുമിച്ച് ജീവിക്കാനും ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശത്തോടൊപ്പം മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസ്സും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല, മറിച്ച് സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ അസ്വസ്ഥത നിയമമോ ധാർമ്മികതയോ അല്ലെന്നും, മതേതര റിപ്പബ്ലിക്കിൽ ഓരോ വ്യക്തിക്കും അന്തസ്സ്, സ്വാതന്ത്ര്യം, സമത്വം, മനസ്സാക്ഷിയുടെ സ്വാതന്ത്ര്യം എന്നിവയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ഭയമില്ലാതെ സ്നേഹിക്കുമെന്നും, തെരഞ്ഞെടുപ്പുകളിൽ ഖേദമില്ലെന്നും, ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ ജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനു പിന്നാലെ നേരിടേണ്ടി വന്ന വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയുമായി നടനും തിരക്കഥാകൃത്തുമായ ഷേർഷ ഷെരീഫ്.
രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ലെന്നും ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഷേർഷ ഷെരീഫിന്റെ കുറിപ്പ് –
ഈ സ്വാതന്ത്ര്യദിനത്തിൽ, രണ്ടു വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള ഞാനും നിത്യ സോളമനും, Special Marriage Act 1954 പ്രകാരം, ഇരുവരുടെയും വിശ്വാസങ്ങളെയും വ്യക്തിത്വങ്ങളെയും സംരക്ഷിച്ചുകൊണ്ട് വിവാഹിതരായി.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ശേഷം ഒരുപാട് ആശംസകളോടൊപ്പം കുറെയേറെ Hate comments-ുകളും Hate messages-ുകളും വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഈ കുറിപ്പ്:
രണ്ടു പേർക്ക് ഒന്നിക്കാൻ ജാതിയോ മതമോ കുലമോ നോക്കേണ്ടതില്ല.
ഒന്നിച്ച് ജീവിക്കാൻ ഭയപ്പെടേണ്ടതുമില്ല.
സ്വാതന്ത്ര്യം എന്നത് സ്വന്തം വിശ്വാസത്തിൽ ജീവിക്കാനുള്ള അവകാശം മാത്രമല്ല, മറ്റൊരാളുടെ വിശ്വാസത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാനുള്ള മനസ്സും കൂടിയാണ്.
പ്രണയിക്കുന്നവരെ ഭയപ്പെടുത്തുന്ന ഒരു സമൂഹമല്ല വേണ്ടത്.
സ്വന്തം ജീവിതം സ്വന്തം തീരുമാനപ്രകാരം ജീവിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന ഒരു സമൂഹം ആണ് വേണ്ടത്.
അതുകൊണ്ട്, ഈ പോസ്റ്റ് ഒക്കെ കണ്ടു അസ്വസ്ഥരായ സുഹൃത്തുക്കളെ …
Your discomfort is not the law.
Your prejudice is not morality.
Your hate has no veto here.
We live in a secular republic, where every individual has the right to dignity, liberty, equality and freedom of conscience.
So we will love without fear.
We will choose without apology.
And we will live our lives with the freedom our Constitution promises us.
PS: വിദ്വേഷം വിളമ്പാൻ ഇറങ്ങിയവർ അത് സ്വയം ഇലയിട്ട് തിന്നു തൃപ്തിപ്പെടുക.