‘എന്റെ മകന് ഒമ്പത് വയസായി, അടുത്തിടെ അവന് എഡിഎച്ച്ഡി ആണെന്ന് കണ്ടെത്തി’: ജീവിതത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന മകനെന്ന് വിനയ് ഫോര്‍ട്ട് Vinay Forrt Prioritizes Son's Future After ADHD Diagnosis
നടൻ വിനയ് ഫോർട്ട് തൻ്റെ ഒമ്പത് വയസുള്ള മകന് അടുത്തിടെ എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder) ആണെന്ന് കണ്ടെത്തിയതായും, അവൻ ഓട്ടിസം സ്പെക്ട്രത്തിലാണെന്നും തുറന്നുപറഞ്ഞു. ഇപ്പോൾ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന മകന്റെ ഭാവിയും സന്തോഷവുമാണെന്നും, അവനെ നേരിടുന്ന വെല്ലുവിളികൾക്കായി മികച്ച രീതിയിൽ ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂറോ ടിപ്പിക്കൽ ആയവർക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഒരു സമൂഹത്തിൽ നാളെ തൻ്റെ മകന് എങ്ങനെ പ്രവർത്തിക്കാനാകും എന്നതിനെക്കുറിച്ചുള്ള ആശങ്കകളും വിനയ് പങ്കുവെച്ചു. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം അഥവാ എഡിഎച്ച്ഡി എന്നത് ശ്രദ്ധക്കുറവ്, അമിതമായ പ്രവർത്തനം, ക്ഷമയില്ലായ്മ എന്നിവ പ്രകടമാകുന്ന ഒരു നാഡീവ്യൂഹ വികസന സംബന്ധമായ തകരാറാണ്.

ഒമ്പത് വയസുകാരന്‍ മകന് എഡിഎച്ച്ഡി ഉണ്ടെന്ന് ഈ അടുത്ത കാലത്ത് കണ്ടെത്തിയെന്നും ജീവിതത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് മകനാണെന്നും നടന്‍ വിനയ് ഫോര്‍ട്ട്.
മകന്റെ ജീവിതവും സന്തോഷവുമാണ് ഇപ്പോള്‍ തനിക്ക് വലുതെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു.
‘‘എന്റെ മകന് ഒമ്പത് വയസായി. അടുത്തിടെ അവന് എഡിഎച്ച്ഡി ആണെന്ന് കണ്ടെത്തി. അവന്‍ സ്‌പെക്ട്രത്തില്‍ പെട്ട കുട്ടിയാണ്. അതിനാല്‍ സാധാരണകുട്ടികളേക്കാള്‍ ശ്രദ്ധ അവന് കൊടുക്കേണ്ടതുണ്ട്. എന്നെ സംബന്ധിച്ച്, ഇപ്പോള്‍ എന്റെ പ്രയോരിറ്റിയും ജീവിതത്തിന്റെ ലക്ഷ്യവും എന്റെ മകന്റെ ഭാവിയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ലക്ഷ്യമിടുന്ന ഒരേയൊരു കാര്യം മകന് മെച്ചപ്പെട്ടൊരു ജീവിതമുണ്ടാവുക, അവന്‍ നേരിടുന്ന വെല്ലുവിളികള്‍ക്കായി രക്ഷിതാവെന്ന നിലയില്‍ ഏറ്റവും നല്ല രീതിയില്‍ എജ്യുക്കേറ്റ് ചെയ്യുക എന്നതാണ്. നാളെ സ്വതന്ത്രവും, സന്തോഷം നിറഞ്ഞതും, പ്രൊഡക്ടീവുമായ ജീവിതം അവനുണ്ടാവുക എന്നതാണ് എന്റെ മുന്‍ഗണന.
നമ്മുടെ വിദ്യാഭ്യാസം സംവിധാനം ഡിസൈന്‍ ചെയ്തിരിക്കുന്നത് ന്യൂറോ ടിപ്പിക്കല്‍ ആയവര്‍ക്ക് വേണ്ടിയാണ്. അതുപോലൊരു സമൂഹത്തില്‍ നാളെ എന്റെ മകന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതാണ് എന്റെ പ്രയോരിറ്റി. അത് കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയുള്ളതെല്ലാം’’.– വിനയ് പറഞ്ഞു.
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന ‘ഇന്‍അറ്റന്‍ഷന്‍’, ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത് ചാടി ഓരോന്ന് ചെയ്യുന്ന ‘ഇംപള്‍സിവിറ്റി’, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ‘ഹൈപ്പര്‍ ആക്ടിവിറ്റി’ എന്നിവയാണ് എഡിഎച്ച്‌ഡിയുടെ മുഖമുദ്ര.