‘എന്നും കുടുംബത്തോടൊപ്പമുണ്ടാകും....’: വിഷ്ണു കെ.ടിക്ക് ആദരാഞ്ജലി അർപ്പിച്ച് നിവിൻ പോളി Nivin Pauly Mourns Technician's Tragic Death on Film Set
നടൻ നിവിൻ പോളിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് നടൻ നിവിൻ പോളി ആദരാഞ്ജലി അർപ്പിച്ചു. തൃശ്ശൂർ സ്വദേശിയായ വിഷ്ണു, ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റിൽ സെറ്റ് നിർമ്മാണത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുവിന്റെ കുടുംബത്തോടൊപ്പം എന്നും ഉണ്ടാകുമെന്ന് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചു.

തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്‌നീഷ്യൻ വിഷ്ണു കെ.ടിക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബുധനാഴ്ചയാണ് ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റിലെ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ വിഷ്ണു മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സിനിമയ്ക്കായി എടയാർ കവലയ്ക്കു സമീപമുള്ള ഗോഡൗണിൽ സെറ്റിട്ടിരുന്നു. ബുധനാഴ്ചയാണ് ഇവിടെ ഷൂട്ടിങ് ആരംഭിച്ചത്. ഇതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ ഏലൂർ ഇ.എസ്.ഐ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
തൃശ്ശൂർ കാഞ്ഞാണി വെള്ളേംതടത്ത് കാരയിൽ തിലകൻ- സരിത ദമ്പതിമാരുടെ മകനാണ്. 33 വയസ്സായിരുന്നു.