‘ഭാര്യയുമായി വേർപിരിഞ്ഞു, ഞാൻ ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്’: വെളിപ്പെടുത്തി ശ്രീനാഥ് ഭാസി Malayalam Actor Sreenath Bhasi Announces Divorce
നടൻ ശ്രീനാഥ് ഭാസിയാണ് താനും ഭാര്യ റീതു സക്കറിയയും വിവാഹമോചിതരായെന്ന വിവരം പുറത്തുവിട്ടത്. തന്റെ പുതിയ സിനിമയായ 'അവറാച്ചൻ ആൻഡ് സൺസ്' സിനിമയുടെ പ്രചാരണ പരിപാടിക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2024 ലാണ് താനും ഭാര്യയും വേർപിരിഞ്ഞതെന്നും നിലവിൽ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016 ലാണ് തിരുവനന്തപുരം സ്വദേശിനിയായ റീതു സക്കറിയയെ ശ്രീനാഥ് വിവാഹം കഴിച്ചത്. പത്ത് വർഷത്തെ സൗഹൃദത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം.

താനും ഭാര്യ റീതു സക്കറിയയും വിവാഹ മോചിതരായെന്നു വെളിപ്പെടുത്തി നടൻ ശ്രീനാഥ് ഭാസി. 2024ൽ ഭാര്യയുമായി വേർപിരിഞ്ഞെന്നും ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ് താൻ താമസിക്കുന്നതെന്നും ‘അവറാച്ചൻ ആൻഡ് സൺസ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കവേ അദ്ദേഹം തുറന്നു പറഞ്ഞു.
‘‘ഞാനിപ്പോൾ എന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹമോചനത്തിന് ശേഷം എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം തന്നെയാണ് ഞാൻ. 2024 ലാണ് ഭാര്യയുമായി വേർപിരിയുന്നത്. അത് അങ്ങനെ ആർക്കുമറിയില്ല. ഇപ്പോൾ ഇതിലൂടെ എല്ലാവർക്കുമറിയാം. വീട്ടിൽ അച്ഛനോട് വഴക്കിട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലത്തെ നിലയിലേക്ക് പോകും.
‘നമ്മളിനി ഒരുമിച്ച് താമസിക്കൽ നടക്കൂല, ശരിയാകില്ല’ എന്നൊക്കെ ഞാൻ പറയും. നമ്മൾ തമ്മിൽ വഴക്കൊക്കെ ഇട്ടിട്ട് സ്റ്റെപ്പ് കയറി ഞാൻ മുകളിലേക്ക് പോകാൻ നേരത്താണ് ഞാനത് തിരിച്ചറിയുന്നത്. അവരില്ലാതെ പറ്റില്ലെന്ന കാര്യം. അത് ഭയങ്കര കഠിനമാണ്. പിന്നെ ഈ നിമിഷം ആസ്വദിക്കുകയാണ്’. – ശ്രീനാഥ് ഭാസി പറഞ്ഞു.
2016ലായിരുന്നു ശ്രീനാഥിന്റെയും തിരുവനന്തപുരം സ്വദേശി റീതു സക്കറിയയുടെയും വിവാഹം. പത്ത് വർഷം നീണ്ട സൗഹൃദത്തിനു ശേഷമായിരുന്നു വിവാഹം.