സംവിധായകൻ വിനയൻ, നടൻ മമ്മൂട്ടിയുടെ പ്രായത്തിനതീതമായ ഊർജ്ജത്തെയും പ്രതിഭയെയും പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചു. 'രാക്ഷസരാജാവ്' എന്ന ചിത്രത്തിന്റെ നിർമ്മാണവേളയിലെ അനുഭവങ്ങളും മമ്മൂട്ടിയുമായുള്ള സൗഹൃദവും അദ്ദേഹം ഓർത്തെടുത്തു. 2004-ൽ താരസംഘടനയായ അമ്മയും നിർമ്മാതാക്കളും തമ്മിലുണ്ടായ കരാർ സംബന്ധമായ തർക്കങ്ങളെക്കുറിച്ചും അതിൽ താൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും വിനയൻ തുറന്നുപറഞ്ഞു. ശരി എന്ന് തോന്നിയ നിലപാടുകളിൽ ഉറച്ചുനിന്നത് വ്യക്തിപരമായി ചില നഷ്ടങ്ങൾക്ക് കാരണമായെങ്കിലും, ഇന്ന് സിനിമയിൽ കരാറുകൾ നടപ്പിലാക്കുന്നത് അന്നത്തെ സമരത്തിന്റെ തുടർച്ചയാണെന്ന് ഓർക്കുമ്പോൾ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെക്കുറിച്ച് സംവിധായകൻ വിനയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

ADVERTISEMENT

ഈ പ്രായത്തിലും മമ്മൂട്ടി എന്ന മഹാനടനത്തിന്റെ മഹിമയ്ക്ക് ഒട്ടും മങ്ങലല്‍ക്കാതെയുളള ആ എനര്‍ജി കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്നും മമ്മൂക്കയെ വച്ചു ചെയ്ത രണ്ടു ചിത്രങ്ങളുടെ ഷൂട്ടിങ് അനുഭവങ്ങള്‍ തനിക്കേറെ സ്മരണീയമാണെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘രാക്ഷസരാജാവിന്റെ ഷൂട്ടിംഗ് സെറ്റിൽ മമ്മുക്കയുമൊത്ത്…ആ ചിത്രത്തിലെ രാമനാഥൻ I P S എന്ന മമ്മുക്കയുടെ വേഷം അന്നത്തെ മമ്മൂട്ടി സിനിമകളിൽ വച്ച് വ്യത്യസ്തമായിരുന്നു… നെഗറ്റീവ് ക്യാരക്ടറായി ഇൻട്രൊഡ്യൂസ് ചെയ്യുന്ന ശക്തനായ ഒരു പോലീസ് കമ്മീഷണറുടെ കഥാപാത്രം .. അന്ന് പ്രമാദമായ ആലുവ കൊലക്കേസ് നടന്നു കഴിഞ്ഞ സമയമായിരുന്നു.. പെട്ടെന്ന് ഒരുമാസത്തിനകം കഥയും തിരക്കഥയും ഒക്കെ ശരിയാക്കി ഒരു സിനിമ ഷൂട്ടു ചെയ്യുക എന്ന ദൗത്യം ഒരു ചലഞ്ച് ആയി ഏറ്റെടുക്കുകയായിരുന്നു അന്ന്.
കരുമാടിക്കുട്ടന്റെ റിലീസ് തിരക്കിനിടയിലും അതു കഴിഞ്ഞാലുടനെ വിക്രമിനെ വച്ച് ചെയ്യുന്ന തമിഴ്ചിത്രം കാശിയുടെ ഡിസ്കഷനിടയിലുമാണ് കഥയുണ്ടങ്കിൽ ഉടനെ ഒരു ചിത്രം ചെയ്യാമെന്ന മമ്മുക്കയുടെ നിർദ്ദേശം വന്നത്.. കാശി മാറ്റിവച്ചിട്ടാണ് രാക്ഷസ രാജാവ് ചെയ്തത് ദാദാ സാഹിബ് കഴിഞ്ഞ ഉടനെ ആയിരുന്നു രണ്ടാമത്തെ മമ്മുട്ടി ചിത്രവും ഷൂട്ടു ചെയ്തത്.. ഒരു വർഷം മൂന്നും നാലും ചിത്രങ്ങൾ എന്റേതായി റിലീസു ചെയ്യാറുള്ള സമയമായിരുന്നു അത്…
പിന്നീട് സിനിമയിലെ പൊളിറ്റിക്സ് വഷളായ കാലമായിരുന്നു …നിർമ്മാതാക്കളുമായി എഗ്രിമെന്‍റ് ഒപ്പിടില്ല എന്ന് താര സംഘടനയായ അമ്മ വാശിപിടിച്ച് ഒടുവിൽ 2004ൽ സമരത്തിലേക്കു പോയ സമയം…അതിനെതിരെ പൃഥ്വിരാജിനെയും പുതുമുഖം പ്രിയാമണിയേയും വച്ച് സത്യം എന്ന സിനിമ ഞാൻ ചെയ്തു.. അതോടെ അമ്മയ്കും സൂപ്പർ താരങ്ങൾക്കുമെല്ലാം ഞാൻ അനഭിമതനായി മാറുകയായിരുന്നു..
അമ്മയുടെ സമരം പൊളിച്ചവൻ എന്ന പേരു വീണു..ലക്ഷങ്ങളും കോടികളും കൈമാറുന്ന ബിസിനസ്സിൽ പരസ്പരം എഗ്രിമെന്‍റ് വയ്കണം എന്ന ശക്തമായ അഭിപ്രാമായിരുന്നു എനിക്ക്. അതെന്റെ നിലപാടായിരുന്നു.. അതുകൊണ്ട് കുറേ അവസരങ്ങളും വലിയ സാമ്പത്തിക നഷ്ടവും ഒക്കെ എനിക്കുണ്ടായി എന്നതു സത്യമാണ്..നമുക്കു ശരിയെന്നു തോന്നുന്ന ചില നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ വേറെ ചില നഷ്ടങ്ങൾ നമുക്കുണ്ടാകാം.. അതു സഹിച്ചേ പറ്റൂ.. പക്ഷേ ഇന്നു സിനിമക്കാർ ഒപ്പിടുന്ന എഗ്രിമെന്‍റ് അന്ന് 2004ൽ ആരംഭിച്ചതിന്റെ തുടർച്ചയാണ് എന്നോർക്കുമ്പോൾ ചാരിതാർത്ഥ്യമുണ്ട്..
ഒരു പക്ഷേ അന്നാ ഇഷ്യൂവിൽ ഞാൻ ഇടപെട്ടില്ലായിരുന്നു എങ്കിൽ മ്മമുക്കയെ വച്ചു തന്നെ കുറെ സിനിമകൾ അക്കാലത്തു ചെയ്തേനെ..
പിന്നീട് സിനിമാ തൊഴിലാളികൾക്കായി ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ പോയതും ഒരു ക്രിയേറ്റർ എന്ന നിലയിൽ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. ചിലർക്ക് അത്തരം സ്ഥാനങ്ങൾ ഗുണമുണ്ടാക്കിയേക്കാം.. പക്ഷേ എനിക്കു വ്ക്തിപരമായി പലരുടേം ശത്രുത സമ്പാദിക്കാനേ കഴിഞ്ഞുള്ളു.. സംഭവിച്ചതെല്ലാം നല്ലതിന്… ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് … നമുക്കു നിർഭയം യാത്ര തുടരം എന്നണെന്റെ പ്രമാണം..
ഏതായാലും മമ്മുക്കയെ വച്ചു ചെയ്ത രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് അനുഭവങ്ങളും എനിക്കേറെ സ്മരണീയമാണ് ഓർമ്മകളിൽ സന്തോഷം പകരുന്നവയാണ്.. ഇന്ന് ഈ പ്രായത്തിലും മമ്മൂട്ടി എന്ന മഹാനടനത്തിന്റെ മഹിമയ്ക് ഒട്ടും മങ്ങലേൽക്കാതെയുള്ള ആ എനർജി കാണുമ്പോൾ അത്ഭുതവും തോന്നാറുണ്ട്.. അതു തന്നെ പുതിയ തലമുറയ്ക് അനുകരണീയമാണ്..’ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയില്‍ കുറിച്ചത്.

ADVERTISEMENT
Director Vinayan Praises Mammootty's Enduring Energy and Reflects on Cinema Industry Ethics:

Mammootty's energy at his age is astonishing, according to director Vinayan, who shared fond memories of working with the legendary actor on 'Rakshasa Raajavu' and another film. Vinayan recounted the challenging shoot of 'Rakshasa Raajavu,' emphasizing Mammootty's willingness to undertake the project quickly. He also reflected on the difficult period in Malayalam cinema around 2004 when the artiste association 'AMMA' refused to sign agreements with producers, leading to a strike. Vinayan stood firm on his belief in written agreements, which cost him opportunities and financial losses but ultimately contributed to the current practice of agreements in the industry. He acknowledged that his involvement in trade union activities for film workers also impacted his career negatively. Despite these challenges, Vinayan finds solace in his principles and cherishes the memorable shooting experiences with Mammootty.

ADVERTISEMENT