കയ്യിൽ റിസ്റ്റ് ബ്രേസ് ധരിച്ച് പൃഥ്വിരാജ്; മാധ്യമങ്ങളോട് രോഗാവസ്ഥ വെളിപ്പെടുത്തി താരം! Prithviraj Sukumaran Reveals Tennis Elbow Injury
‘ദയ്റ’ സിനിമയുടെ ഭാഗമായി ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ പങ്കെടുക്കവെയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ തനിക്ക് ടെന്നീസ് എൽബോ എന്ന രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇടതുകയ്യിൽ റിസ്റ്റ് ബ്രേസ് ധരിച്ചെത്തിയ അദ്ദേഹം, കൈമുട്ടിലെ പേശികൾക്കുണ്ടാകുന്ന അമിതമായ സമ്മർദ്ദം മൂലമാണ് ഈ അവസ്ഥയുണ്ടായതെന്നും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് വിശ്രമമെടുത്ത് ബ്രേസ് ധരിക്കുന്നതെന്നും വിശദീകരിച്ചു. കൈകൾ സ്ഥിരമായി ഒരേ രീതിയിൽ ഉപയോഗിക്കുന്നതും ഇതിനൊരു കാരണമാകാം.

ടെന്നിസ് എൽബോ എന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ദയ്റ’ (daayra) സിനിമയുടെ ഭാഗമായി ഡൽഹിയിൽ നടന്ന പ്രസ്മീറ്റിൽ ഇടതുകയ്യിൽ റിസ്റ്റ് ബ്രേസ് അണിഞ്ഞുകൊണ്ടായിരുന്നു താരം എത്തിയത്. കൈക്ക് എന്തുപറ്റിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ടെന്നിസ് എൽബോയാണെന്നാണ് താരം മറുപടി നല്‍കിയത്.
‘‘കൈയ്ക്ക് കുറച്ച് നാളായി ടെന്നീസ് എൽബോയുടെ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് ഈ റിസ്റ്റ് ബ്രേസ് ധരിക്കാനാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. ഇട്ട് കഴിഞ്ഞപ്പോൾ കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
പ്രസ് മീറ്റിന് എത്തുമ്പോൾ ഇത് അഴിച്ചുവയ്ക്കാമെന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഉറങ്ങുമ്പോൾ പോലും ഇത് അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടർ കർശനമായി പറഞ്ഞിരിക്കുന്നത്. അതിങ്ങനെയിട്ട് ശരിയായി കിട്ടാൻ വേണ്ടിയാണ് ഇപ്പോഴും ഇത് ധരിച്ചെത്തിയത്.’’- പൃഥ്വിരാജ് പറഞ്ഞു.
കൈമുട്ടിലെ പേശികൾക്ക് അധിക സമ്മർദ്ദം വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ടെന്നീസ് എൽബോ. കൈമുട്ടുകളിലെ പേശികളില്‍ വരുന്ന നീര്‍ക്കെട്ടും ടെന്നീസ് എല്‍ബോയ്ക്ക് കാരണമാകാം. കൈകള്‍ ഉപയോഗിച്ച് സ്ഥിരമായി ഒരേതരം ജോലി ചെയ്യുന്നത് വഴിയും രോഗം വരാം.