‘എനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്, രാധയുടെ ഭർത്താവാണ് നീക്കങ്ങൾക്ക് പിന്നിൽ’: മറുപടിയുമായി അംബിക Actress Radha Accuses Sister Ambika of Financial Fraud; Ambika Responds with Counter-Allegations
നടി രാധയും സഹോദരി അംബികയും തമ്മിൽ സാമ്പത്തിക തട്ടിപ്പ്, സ്വത്ത് തർക്കം എന്നിവയെച്ചൊല്ലി നിയമപോരാട്ടം. അംബികയും സഹോദരനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായി രാധ പരാതി നൽകിയതിന് പിന്നാലെ, രാധ തന്റെ അനുമതിയില്ലാതെ ചെന്നൈയിലെ എആർഎസ് ഗാർഡൻ എന്ന സ്വത്ത് വിൽക്കാൻ ശ്രമിച്ചതായും സ്വർണം തട്ടിയെടുത്തതായും അംബിക ആരോപിച്ചു. ഇരുവർക്കും അവകാശപ്പെട്ട ഈ സ്വത്ത് രാധയും കുടുംബവും ചേർന്ന് ഹോട്ടലാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും സഹോദരിയുടെ നീക്കങ്ങൾക്ക് പിന്നിൽ രാധയുടെ ഭർത്താവാണെന്നും അംബിക വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. കുടുംബപരമായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും അംബിക പറഞ്ഞു.

സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 5 ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽനിന്നു 46 കോടി രൂപ തട്ടിയെടുത്തെന്നു നടി രാധ (ഉദയചന്ദ്രിക) പരാതി നൽകിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ, രാധയുടെ പരാതിക്കു മറുപടിയുമായി അംബിക രംഗത്തെത്തിയിരിക്കുന്നു.
തന്റെ അറിവില്ലാതെ ചെന്നൈയിലെ എആർഎസ് ഗാർഡൻ രാധ വിൽക്കാൻ ശ്രമിച്ചെന്നും സ്വർണം തട്ടിയെടുത്തെന്നും അംബിക വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് അവർ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു. രാധയുടെ ഭർത്താവാണ് നീക്കങ്ങൾക്ക് പിന്നിൽ. കോടികൾ വിലമതിക്കുന്ന ചെന്നൈയിലെ എആർഎസ് ഗാർഡൻസ് തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്. എആർഎസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വളരെ വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടൽ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നത്. നിയമപരമായി കാര്യങ്ങൾ ചെയ്യുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാത്തത്. വീട്ടിലെ കാര്യങ്ങൾ വീട്ടിൽ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയതെന്നും അംബിക പറഞ്ഞു.
സംസാരത്തിനിടെ താരം വിതുമ്പി.