നിർമ്മാതാവ് മുരളി കുന്നുംപുറത്ത് നടൻ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചു. ജീവിതത്തിലെ വലിയ പ്രയാസങ്ങളിൽ മുഴുകിയിരുന്ന സമയത്താണ് അദ്ദേഹം മോഹൻലാലിനെ കണ്ടുമുട്ടിയത്. ഈ കൂടിക്കാഴ്ച ഉപദേശങ്ങളോ പരിഹാരങ്ങളോ നൽകുന്നതിലുപരി, മനസ്സിലുള്ള വിഷമങ്ങൾ തുറന്നുപറയാനും സമാധാനത്തോടെ കുറച്ചുസമയം ഇരിക്കാനും അദ്ദേഹത്തിന് അവസരം നൽകി. ഏകദേശം മൂന്ന് മണിക്കൂറോളം മോഹൻലാലിനൊപ്പം ചെലവഴിക്കാൻ സാധിച്ചത് വലിയ ആശ്വാസം നൽകിയെന്നും, ഈ നിമിഷങ്ങൾ ജീവിതത്തിലെ വിലപ്പെട്ട ഓർമ്മകളായി എന്നും സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹനിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ജീവിതത്തിലെ വലിയ പ്രയാസങ്ങളിലൂടെയും പ്രതിസന്ധികളിലൂെടയും കടന്നുപോകുന്ന കാലത്ത് നടന്‍ മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി നിർമാതാവ് മുരളി കുന്നുംപുറത്ത്.

‘ചില കൂടിക്കാഴ്ചകൾ… വാക്കൾക്കപ്പുറമുള്ള അനുഭവങ്ങളാണ് . മോഹൻലാൽ സാറിനെ ഞാൻ ഇതിന് മുമ്പും ഒരുപാട് തവണ കണ്ടിട്ടുണ്ട്. ഓരോ കൂടിക്കാഴ്ചയും എനിക്ക് വിലപ്പെട്ടതാണ്. പക്ഷേ, ഈ കൂടിക്കാഴ്ച… അത് കുറച്ചുകൂടി വ്യത്യസ്തമായിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിൽ വലിയ ഭാരവുമായി മുന്നോട്ട് പോകുന്ന ഒരു സമയത്താണ് ഇത്തവണ ലാൽ സാറിന്റെ അടുത്തേക്ക് പോകാൻ കഴിഞ്ഞത്.

ADVERTISEMENT

ചില സമയങ്ങളിൽ നമുക്ക് വേണ്ടത് വലിയ ഉപദേശങ്ങളോ പരിഹാരങ്ങളോ അല്ല. മനസ്സിലുള്ള വിഷമങ്ങൾ തുറന്നുപറയാൻ കഴിയുന്ന ഒരിടം… കുറച്ച് സമയം സമാധാനത്തോടെ ഇരിക്കാൻ കഴിയുന്ന ഒരു സാന്നിധ്യം… അതാണ്. ലാൽ സാറിന്റെ അടുത്തിരുന്ന ആ സമയം എനിക്ക് അത്തരമൊരു അനുഭവമായിരുന്നു. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ സാറിനോട് പങ്കുവെക്കാൻ കഴിഞ്ഞു. ഏകദേശം മൂന്ന് മണിക്കൂറോളം സാറിനൊപ്പം ചെലവഴിക്കാൻ സാധിച്ചു. ആ നിമിഷങ്ങൾ എന്റെ മനസ്സിൽ എന്നും സൂക്ഷിച്ചുവെക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളാണ്.
ആന്റണി പെരുമ്പാവൂർ ചേട്ടനും കൂടെയുണ്ടായിരുന്നു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ആ കൂടിക്കാഴ്ചയിലൂടെ സാധിച്ചു.

ലാൽ സാറേ… അങ്ങയെ ഞാൻ മുമ്പും കണ്ടിട്ടുണ്ട്. ഇനിയും കാണാൻ ആഗ്രഹിക്കുന്നു. പക്ഷേ, എന്റെ ജീവിതത്തിലെ ഈ വിഷമഘട്ടത്തിൽ അങ്ങയുടെ അടുത്തിരുന്ന ആ അനുഭവത്തിന് എന്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ചില മനുഷ്യരെ കാണുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ പെട്ടെന്ന് അവസാനിക്കണമെന്നില്ല. പക്ഷേ, ആ നിമിഷങ്ങളിൽ മനസ്സിന് ലഭിക്കുന്ന സമാധാനം… അതിന് വലിയൊരു വിലയുണ്ട്. ആ സമാധാനത്തിനും ആ വിലപ്പെട്ട സമയത്തിനും ഹൃദയത്തിൽ നിന്ന് നന്ദി, ലാൽ സാറേ. ആന്റണി ചേട്ടാ, പങ്കുവെച്ച കാര്യങ്ങൾക്കും നൽകിയ സമയത്തിനും ഒരുപാട് നന്ദി’ എന്നാണ് മുരളി കുന്നുംപുറത്ത് കുറിച്ചത്.

ADVERTISEMENT
Producer Murali Kunnumpurath Shares Emotional Encounter with Mohanlal:

Murali Kunnumpurath, a producer, shared a heartfelt note about his meeting with actor Mohanlal during a difficult period in his life. He described the encounter as an experience beyond words, where he found solace and a listening ear rather than advice. Spending nearly three hours with Mohanlal and Antony Perumbavoor, Murali found peace and was able to share his life's struggles. This meeting provided him with immense peace of mind, which he cherishes as a valuable memory. He expressed deep gratitude to Mohanlal and Antony Perumbavoor for their support and the time spent.

ADVERTISEMENT